മികച്ച തിരക്കഥകൾ മോഹൻലാലിനടുത്തെത്തുന്നില്ല; ശ്യാം പുഷ്‌കരനോട് ശ്രമിക്കാൻ പറഞ്ഞു ഭദ്രൻ

Advertisement

കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിലെ പ്രമുഖ ഗ്രൂപ്പ് ആയ സിനിമാ പാരഡിസോ ക്ലബ് നൽകി വരുന്ന സിനിമ അവാർഡ് ദാന ചടങ്ങു നടന്നത്. ആ ചടങ്ങിലെ അതിഥികളിൽ ഒരാളായി എത്തിയത് മലയാള സിനിമയിലെ പ്രശസ്ത സംവിധായകരിലൊരാളായ ഭദ്രനാണ്. സ്ഫടികം പോലെ ഒരു ക്ലാസിക് മാസ്സ് ചിത്രം മലയാളികൾക്ക് സമ്മാനിച്ച ഭദ്രൻ പറയുന്നത് അദ്ദേഹം നമിച്ചു പോയ പ്രതിഭയാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ എന്നാണ്. പക്ഷെ പണ്ടത്തെ പോലെ മികച്ച കഥാപാത്രങ്ങൾ അദ്ദേഹത്തിൽ നിന്ന് ലഭിക്കാത്തതു അദ്ദേഹത്തിന്റെ കുറ്റമല്ല എന്നും മികച്ച തിരക്കഥകൾ അദ്ദേഹത്തിന്റെ അടുത്ത് എത്താത്തതാണ് അതിനു കാരണമെന്നും ഭദ്രൻ പറയുന്നു. അതിനു ശേഷം ഭദ്രൻ അവിടെ എത്തിച്ചേർന്ന പ്രശസ്ത രചയിതാവ് ശ്യാം പുഷ്‌കരനോട് പറയുന്നത്, പ്ലീസ് ടേക്ക് എ ചാൻസ് എന്നാണ്. മോഹൻലാലിന് വേണ്ടി ഒരു തിരക്കഥ എഴുതാൻ ആണ് ഭദ്രൻ ശ്യാമിനോട് ആവശ്യപ്പെടുന്നത്.

ശ്യാം പുഷ്ക്കരൻ രചിച്ചു ഒരു മോഹൻലാൽ ചിത്രം വരുന്നുണ്ട് എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു എങ്കിലും പിന്നീട് അതിനെ കുറിച്ച് സ്ഥിതീകരിക്കുന്ന വിവരങ്ങൾ പുറത്തു വന്നില്ല. മലയാള സിനിമയുടെ പുതുതലമുറയിലെ ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളാണ് ശ്യാം എന്നും എൺപത്‌കളിലും തൊണ്ണൂറുകളിലും നമ്മളെ വിസ്മയിപ്പിച്ച പദ്മരാജന് ശേഷം അതുപോലെ കഴിവുള്ള ഒരെഴുത്തുകാരനാണ് ശ്യാം പുഷ്കരനെന്നും ഭദ്രൻ പറയുന്നു. ശ്യാമിന്റെയൊക്കെ ചിത്രങ്ങൾ കണ്ടു താൻ അവരെയൊക്കെ എപ്പോഴും വിളിക്കാറുണ്ടെന്നും എന്നാൽ പലപ്പോഴും പുതിയ തലമുറയിലെ ആളുകൾ ഫോണെടുക്കാറില്ല എന്നത് ഒരു വാസ്തവമാണെന്നും വളരെ രസകരമായി തന്നെ ഭദ്രൻ പറഞ്ഞു. സൗബിൻ ഷാഹിർ നായകനായ ജൂതൻ എന്ന ചിത്രമാണ് ഭദ്രൻ ഇനി സംവിധാനം ചെയ്യാൻ പോകുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close