മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ കരിയറിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നായ സ്ഫടികം ഇന്ന് റീ റിലീസ് ചെയ്തിരിക്കുകയാണ്. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയിൽ റീമാസ്റ്റർ ചെയ്ത ഇതിന്റെ 4 കെ വേർഷൻ 28 വർഷങ്ങൾക്ക് ശേഷം എത്തിയപ്പോൾ വമ്പൻ സ്വീകരണമാണ് ഇതിന് ലഭിക്കുന്നത്. രാവിലെ 7 മണി മുതൽ തന്നെ കേരളത്തിലെ തീയേറ്ററുകളിൽ ഉത്സവത്തിന്റെ പ്രതീതി സൃഷ്ടിച്ചു കൊണ്ടാണ് ഈ ചിത്രം എത്തിയത്. ഇതിന്റെ ശബ്ദവും ദൃശ്യവും അതിഗംഭീരമാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ഏതായാലും സ്ഫടികം റീ റിലീസും വലിയ വിജയം നേടുന്ന സാഹചര്യത്തിൽ മോഹൻലാൽ നായകനായ തന്റെ ഇനി വരാൻ പോകുന്ന ചിത്രത്തെ കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് ഭദ്രൻ. ഒരു വമ്പൻ ചിത്രമായിരിക്കും ഇതെന്നും, പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു മോഹൻലാലിനെ അവതരിപ്പിക്കാനാണ് താൻ ശ്രമിക്കുന്നത് എന്നും ഭദ്രൻ പറയുന്നു.
ജിം കെനി എന്നാണ് ഇതിലെ മോഹൻലാൽ കഥാപാത്രത്തിന്റെ പേര് എന്നും വെളിപ്പെടുത്തിയ ഭദ്രൻ, ഈ ചിത്രം ഈ വർഷം അവസാനമോ അടുത്ത വർഷമോ ആയിരിക്കും ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുക എന്നും വെളിപ്പെടുത്തി. മോഹൻലാൽ എന്ന നടനെ ഉപയോഗിക്കുന്ന ഒരു ക്ലാസിക് മോഡൽ ചിത്രമായിരിക്കും ഇതെന്നാണ് അദ്ദേഹം പറയുന്നത്. 5 വർഷത്തോളം എടുത്താണ് ഇതിന്റെ തിരക്കഥ പൂർത്തിയാക്കിയത് എന്നും അദ്ദേഹം അറിയിച്ചു. താൻ മോഹൻലാൽ ചിത്രത്തിന് മുൻപ് മറ്റൊരു ചിത്രം ചെയ്യുമെന്നും ജൂതൻ എന്ന ആ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി എന്നും അദ്ദേഹം പറഞ്ഞു. മോഹൻലാൽ ചിത്രത്തിന് ഒരുപാട് തയ്യാറെടുപ്പ് ആവശ്യമാണെന്നും ഒരു പാൻ ഇന്ത്യൻ ചിത്രമായി അതൊരുക്കാനാണ് പ്ലാനെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.
"തോമച്ചായൻ ഞങ്ങടെ ദൈവമാ സാറേ"@Mohanlal #Mohanlal#Spadikam #Spadikam pic.twitter.com/FkoRCt0XLu
— Mohanlal The Invincible Mogul (@MohanlalTIM) February 9, 2023