പാൻ ഇന്ത്യൻ ചിത്രം കൊരഗജ്ജ റിലീസിന് മുമ്പ് സംവിധായകൻ സുധീർ അത്താവറും സംഘവും മഹാ കുംഭമേളയിൽ പങ്കെടുത്തു അനുഗ്രഹം തേടി .

Advertisement

ബ്ലോക്ക് ബസ്റ്റർ ചിത്രമായ “കാന്താര”യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ.

ചിത്രം റിലീസ് ആകുന്നതിന് മുൻപ് പ്രശസ്ത സംവിധായകൻ സുധീർ അത്തവറും നിർമ്മാതാവ് ത്രിവിക്രം സപല്യയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിദ്യാധർ ഷെട്ടിയും ചേർന്ന്, കുംഭമേളയിൽ പങ്കെടുത്തു അനുഗ്രഹം തേടി. ത്രിവിക്രമ സിനിമാസ് & സക്സസ് ഫിലിംസ് ഇന്റെ ബാനറിൽ ആണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.

Advertisement

ഹോളിവുഡ്, ബോളിവുഡ് അഭിനേതാക്കളായ കബീർ ബേദി, സന്ദീപ് സോപാർക്കർ, പ്രശസ്ത നൃത്തസംവിധായകൻ ഗണേഷ് ആചാര്യ, ദക്ഷിണേന്ത്യൻ അഭിനേതാക്കളായ ഭവ്യ, ശ്രുതി എന്നിവർക്കൊപ്പം ആറ് ഭാഷകളിൽ പുറത്തിറങ്ങാനിരിക്കുന്ന പാൻ-ഇന്ത്യ സിനിമയാണ് കൊരഗജ്ജ.. തീരദേശ കർണാടക, കേരള പ്രദേശങ്ങളിൽ ആരാധിക്കുന്ന ഒരു ദിവ്യശക്തി ദൈവമാണ് “കൊരഗജ്ജ”.

പ്രശസ്ത ഗായകരായ ശങ്കർ മഹാദേവൻ, ശ്രേയ ഘോഷാൽ, സുനിധി ചൗഹാൻ, ജാവേദ് അലി, അർമാൻ മാലിക്, സ്വരൂപ് ഖാൻ എന്നിവർ ഈ ചിത്രത്തിനായി സുധീർ അത്താവറിൻ്റെ ഹൃദ്യമായ വരികൾക്കും ഗോപി സുന്ദറിൻ്റെ ആകർഷകമായ സംഗീതം ചിത്രത്തിന് ജീവൻ പകരുന്നു.

15-20-ലധികം സംവിധായകരും നിർമ്മാതാക്കളും കൊരഗജ്ജ പ്രഭുവിൻ്റെ കഥ ബിഗ് സ്‌ക്രീനിലെത്തിക്കാൻ ശ്രമിച്ചെങ്കിലും പല തടസ്സങ്ങൾ കാരണം അവരുടെ ശ്രമങ്ങൾ പരാജയപ്പെട്ടു.ചിത്രീകരണത്തിനിടെ ഗുണ്ടാ ആക്രമണങ്ങളും നിരവധി ബുദ്ധിമുട്ടുകളും സഹിക്കാതെ സംവിധായകൻ സുധീർ അത്താവർ തൻ്റെ മാസ്റ്റർപീസ് സ്വപ്ന ചിത്രം ഒരുക്കുന്നത് . മഹാ കുംഭമേളയ്ക്ക് ശേഷം, ചിത്രം രാജ്യവ്യാപകമായി റിലീസ് ചെയ്യാൻ ടീം ഒരുങ്ങുകയാണ്. പി ആർ ഓ : വിവേക് വിനയരാജ്

Advertisement

Copyright © 2017 onlookersmedia.

Press ESC to close