അങ്കമാലി ഡയറീസിന് ശേഷമാണു കുറച്ചു ക്യാഷ് ഒക്കെ കിട്ടിയത്. അതുവരെ സീറോ ബാലൻസ് ആയിരുന്നു എന്റെ ബാങ്ക് അക്കൗണ്ട്: ആന്റണി വർഗീസ്

Advertisement

അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമാ പ്രേമികളുടെ മനസ്സിലിടം നേടിയ നടനാണ് ആന്റണി വർഗീസ്. അതിനു ശേഷം സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലൂടെയും ആന്റണി വർഗീസ് പ്രേക്ഷകരുടെ ശ്രദ്ധ നേടി. ഇപ്പോൾ ആനപ്പറമ്പിലെ വേൾഡ് കപ്പ് എന്ന നിഖിൽ പ്രേംരാജ് ചിത്രത്തിലും അജഗജാന്തരമെന്ന ടിനു പാപ്പച്ചൻ ചിത്രത്തിലും അഭിനയിക്കുന്ന ആന്റണി വർഗീസിന് ദളപതി വിജയ് നായകനാവുന്ന പുതിയ ചിത്രത്തിലും അവസരം ലഭിച്ചെങ്കിലും മലയാളത്തിലെ തിരക്ക് മൂലം പോകാൻ സാധിച്ചില്ല. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ആന്റണി വർഗീസ്.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ എത്തിയതിനു ശേഷമാണു തനിക്കു കുറച്ചു ക്യാഷ് ഒക്കെ കിട്ടിയത് എന്നും അതുവരെ തന്റെ അക്കൗണ്ട് ബാലൻസ് സീറോ ആയിരുന്നു എന്നുമാണ് ആന്റണി വർഗീസ് എന്ന പ്രേക്ഷകരുടെ സ്വന്തം പെപെ പറയുന്നത്. സിനിമയല്ലാതെ യാത്രയാണ് തനിക്കു ഏറെ ഇഷ്ട്ടപെട്ട മറ്റൊരു കാര്യമെന്നും ഇതുവരെ പന്ത്രണ്ടോളം രാജ്യങ്ങളിൽ യാത്ര ചെയ്തു എന്നും ആന്റണി പറയുന്നു. പ്രേക്ഷകർ നൽകുന്ന കയ്യടിയും ആർപ്പുവിളിയുമെല്ലാം ഒരു നടനെന്ന നിലയിൽ വലിയ ഊർജമാണ്‌ നൽകുന്നത് എന്നും ഈ നടൻ പറയുന്നു. അങ്കമാലി ഡയറീസിൽ വിൻസെന്റ് പെപെ എന്ന നായക വേഷം ചെയ്ത ഈ നടനെ ഇപ്പോൾ ആരാധകർ സ്നേഹത്തോടെ വിളിക്കുന്നതും പെപെ എന്ന് തന്നെയാണ്. നഹാസ് ഹിദായത്, വിനീത് വാസുദേവൻ, അഭിഷേക് കെ എന്നിവർ ഒരുക്കുന്ന ചിത്രങ്ങളിലും ആന്റണി വർഗീസ് ഈ വർഷമഭിനയിക്കും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close