50 കോടിയിലേക്ക് ബേസിൽ ജോസഫ്; കുതിപ്പ് തുടർന്ന് സൂക്ഷ്മദർശിനി

Advertisement

ബേസിൽ ജോസഫ് – നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എംസി ജിതിൻ സംവിധാനം ചെയ്ത സൂക്ഷ്മദർശിനി അമ്പത് കോടി ക്ലബ്ബിലേക്ക്. 50 കോടി ആഗോള ഗ്രോസ് എത്തിയാൽ അത് ബേസിൽ ജോസഫിന്റെ കരിയറിലെ ആദ്യ 50 കോടി ക്ലബ് ചിത്രമായി മാറും. ആദ്യ 11 ദിവസം കൊണ്ട് ചിത്രം നേടിയ ആഗോള ഗ്രോസ് 43 കോടിയോളമാണ്.

കേരളത്തിൽ നിന്ന് 19 കോടിയോളം നേടിയ ചിത്രം വിദേശത്ത് നിന്ന് നേടിയത് ഏകദേശം അത്രത്തോളം തന്നെയാണ്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും 5 കോടിയോളമാണ് ചിത്രം നേടിയ കളക്ഷൻ. ആദ്യാവസാനം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു ഫാമിലി ത്രില്ലറാണ് സൂക്ഷ്മദർശിനി. അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളായി നസ്രിയയും ബേസിലും വേഷമിട്ട ചിത്രത്തിൽ അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന ചില സംഭവ വികാസങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്.

Advertisement

ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിട്ടുണ്ട്. ലിബിനും അതുലും ചേർന്ന് രചിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് ക്രിസ്റ്റോ സേവ്യറാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close