സൂപ്പർഹിറ്റ് ടീം വീണ്ടും ഒന്നിക്കുന്നു….

Advertisement

കരിങ്കുന്നം സിക്സസ്, ഫൈനൽസ്, ഖോ ഖോ തുടങ്ങി ഒരുപിടി സ്പോർട്സ് ആൻഡ് ഗെയിംസ് കഥ പറയുന്ന ചിത്രങ്ങൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. അടുത്തിടെ റിലീസ് ചെയ്ത ആഹാ എന്ന വടംവലി അടിസ്ഥാനമാക്കിയ ചിത്രവും അതിൽ പെടുന്നതാണ്. ഇപ്പോഴിതാ ഒരു പുതിയ സ്പോർട്സ് ചിത്രം കൂടി മലയാളത്തിൽ എത്തുകയാണ്. കപ്പ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. തണ്ണീർ മത്തൻ ദിനങ്ങൾ, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ മാത്യൂസ് തോമസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിൽ മിന്നൽ മുരളിയിലെ വില്ലനായെത്തി കയ്യടി നേടിയ ഗുരു സോമസുന്ദരം, മിന്നൽ മുരളിയുടെ സംവിധായകനും പ്രശസ്ത നടനുമായ ബേസിൽ ജോസെഫ് എന്നിവരും അഭിനയിക്കുന്നുണ്ട്. നവാഗതനായ സഞ്ജു സാമുവൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പൂജ അഞ്ചുമന ദേവി ക്ഷേത്രത്തിൽ വെച്ചാണ് നടന്നത്.

അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണി നിർമ്മിക്കുന്ന ഈ ചിത്രം ബാഡ്മിന്റൺ കളിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ഇടുക്കിയിൽ നിന്ന് ബാഡ്മിന്റണിലൂടെ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരനായ കുട്ടിയുടെ കഥയാണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുക. ഇന്ദ്രൻസും ഇതിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. സഞ്ജു സാമുവലിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് അഖിലേഷ് ലതാ രാജ്, ഡെൻസൺ ഡ്യൂറോം എന്നിവരാണ്. നിഖിൽ എസ് പ്രവീൺ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് റെക്സൻ ജോസഫ്, സംഗീതമൊരുക്കുന്നത് ഷാൻ റഹ്മാൻ എന്നിവരാണ്. ഓം ശാന്തി ഓശാന, ഒരു സെക്കൻഡ് ക്ലാസ് യാത്ര, അമർ അക്ബർ അന്തോണി തുടങ്ങിയ ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ച ആളാണ് ഈ ചിത്രമൊരുക്കുന്ന സഞ്ജു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close