‘ബാറോസ് ലക്ഷ്യം വയ്ക്കുന്നത് ആഗോള തലത്തിലുള്ള പ്രേക്ഷകരെ…’ തിരക്കഥാകൃത്ത് ജിജോ പുന്നൂസ് പറയുന്നു

Advertisement

പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ബാറോസ് എന്ന സിനിമയ്ക്ക് കൊച്ചിയിൽ തുടക്കം കുറിച്ചിരിക്കുകയാണ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബാറോസിന്റെ പൂജ വളരെ ലളിതമായ ചടങ്ങിലാണ് നടന്നത്. താരങ്ങളായ മമ്മൂട്ടിയും പൃഥ്വിരാജ് സുകുമാരനും പൂജയിൽ പങ്കെടുത്തു. കാക്കനാട് നവോദയ സ്റ്റുഡിയോയിലാണ് പൂജ നടന്നത്. ചിത്രത്തിന്റെ അണിയറ വിശേഷത്തെ കുറിച്ചും വിജയ പ്രതീക്ഷയെക്കുറിച്ചും തിരക്കഥാകൃത്ത് ജിജോ പുന്നൂസ് തുറന്നു പറഞ്ഞിരിക്കുകയാണ്. വർഷങ്ങളായുള്ള തയ്യാറെടുപ്പുകൾക്കും ചർച്ചകൾക്കും ഒടുവിൽ ആണ് ബറോസ് യാഥാർഥ്യമാകാൻ പോകുന്നത്. കാപ്പിരി മുത്തപ്പൻ എന്ന മിത്താണ് ബാറോസിലേക്ക് തന്നെ എത്തിച്ചതെന്ന് ജിജോ പുന്നൂസ് പറയുന്നു. ഇന്ത്യൻ സിനിമയിൽ തന്നെ വിപ്ലവകരമായ മാറ്റം കൊണ്ടു വന്നിട്ടുള്ള ചലച്ചിത്രകാരനാണ് ജിജോ പൊന്നൂസ്. മലയാള സിനിമാ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായ മാറ്റങ്ങൾക്ക് വഴി തെളിയിച്ചിട്ടുള്ള നവോദയ അപ്പച്ചന്റെ മകനായ ജിജോ പുന്നൂസ് മൈ ഡിയർ കുട്ടിച്ചാത്തൻ,പടയോട്ടം എന്നീ രണ്ട് വിപ്ലവ ചിത്രങ്ങൾ സംവിധാനം ചെയ്തു. ഈ രണ്ട് ചിത്രങ്ങളും ഇന്ത്യൻ സിനിമയെ തന്നെ പുതിയ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച ചിത്രങ്ങളാണ്. ഇന്ത്യൻ സിനിമയിലെ ആദ്യത്തെ ത്രീഡി ചിത്രം 1984 ൽ ജിജോ പൊന്നൂസ് സംവിധാനം ചെയ്ത പുറത്തിറക്കുമ്പോൾ ലോകസിനിമയുടെ നെറുകയിലേക്ക് മലയാള സിനിമ ഉയരുകയാണ് ചെയ്തത്.

വർഷങ്ങൾക്കിപ്പുറം മഹാനടൻ മോഹൻലാലിന്റെ സംവിധാനത്തിനായി അദ്ദേഹം തിരക്കഥ തയ്യാറാക്കുമ്പോൾ സിനിമാ പ്രേമികൾ വലിയ പ്രതീക്ഷയിലാണ്. ബറോസ് എന്ന ചിത്രം ലക്ഷ്യം വയ്ക്കുന്ന വിജയസാധ്യത കുറിച്ച് ജിജോ പൊന്നൂസ് വെളിപ്പെടുത്തിയിരിക്കുകയാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുങ്ങുന്ന ബാറോസ് ലോകനിലവാരം പുലർത്തുമെന്ന് ജിജോ പുന്നൂസ് ഉറപ്പുനൽകുന്നു. ബറോസ് ഇംഗ്ലീഷിലാണ് എഴുതിയതെന്നും ഒരു ഇന്റർനാഷണൽ സബ്ജക്ട് എന്ന നിലയ്ക്കാണ് ബാറോസിനെ ആദ്യം സമീപിച്ചതെന്നും ജിജോ പുന്നൂസ് പറയുന്നു.

Advertisement

ഗോവയിൽ നിന്നും ആളുകളെ പരിചയപ്പെട്ടു കൊണ്ടാണ് സിനിമയുടെ റിസർച്ച് നടത്തിയത്. ഒരു ഇംഗ്ലീഷ് ചിത്രം എന്ന നിലയിൽ സമീപിക്കാൻ ആരംഭിച്ചപ്പോൾ രാജീവ് കുമാർ ഈ ചിത്രം മലയാളത്തിൽ ചെയ്യാമെന്ന് പറയുകയായിരുന്നു. അങ്ങനെയൊരിക്കൽ ചർച്ചയ്ക്കിടെയാണ് മോഹൻലാൽ ഈ ചിത്രം സംവിധാനം ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതെന്ന് ജിജോ പുന്നൂസ് പറയുന്നു. ലോക സിനിമയ്ക്ക് മുന്നിൽ മലയാളസിനിമയെ അവതരിപ്പിക്കാനുള്ള വലിയ ശേഷി ബറോസ് എന്ന സിനിമയുടെ ആശയത്തിന് കഴിയുമെന്നും ആഗോളതലത്തിലുള്ള പ്രേക്ഷകരെയാണ് ചിത്രം പരിഗണിക്കുന്നതെന്നും ജിജോ പുന്നൂസ് പറയുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close