
Advertisement
മലയാളത്തിൻറെ പ്രിയ താരം കുഞ്ചാക്കോ ബോബന്റെ മകന്റെ മാമോദീസ ഇന്ന് നടന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബൻ- പ്രിയ ദമ്പതികൾക്ക് ഒരു കുഞ്ഞു ജനിച്ചത്. ഇന്ന് കൊച്ചിയിലെ ഇളംകുളം വലിയ പള്ളിയിൽ വെച്ചാണ് മാമോദീസ ചടങ്ങ് നടന്നത്. മലയാള സിനിമയിലെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു. ജനപ്രിയ നടൻ ദിലീപും, ഭാര്യ കാവ്യാ മാധവനും ചടങ്ങിൽ സന്നിഹിതരായിരുന്നു. അവരോടൊപ്പം നിർമ്മാതാക്കളായ ആന്റോ ജോസഫ്, ആൽവിൻ ആന്റണി, നടൻ വിനീത് എന്നിവരും ചടങ്ങിന്റെ ഭാഗമായി. കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ഇപ്പോൾ കുഞ്ചാക്കോ ബോബൻ. ബോബൻ കുഞ്ചാക്കോ എന്നാണ് കുട്ടിയുടെ പേര് എന്നു നേരത്ത സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇസഹാക് എന്നാണ് കുട്ടിയുടെ പേര് എന്നാണ് അറിയാൻ കഴിയുന്നത്. വീഡിയോ കാണം …

Advertisement