കാലം കാത്തു വെച്ച സാമ്യങ്ങൾ; ബാലചന്ദ്ര മേനോൻ നയം വ്യക്തമാക്കുന്നു

Advertisement

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് വൺ. ഒരു പൊളിറ്റിക്കൽ ഡ്രാമയായി ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്തത് സന്തോഷ് വിശ്വനാഥും രചിച്ചത് ബോബി- സഞ്ജയ് ടീമുമാണ്. ഇച്ചായീസ് പ്രൊഡക്ഷൻസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം അടുത്ത മാസം തീയേറ്ററുകളിലെത്തും. കേരളാ മുഖ്യമന്ത്രി ആയാണ് മമ്മൂട്ടി ഈ ചിത്രത്തിലഭിനയിക്കുന്നതു. കടക്കൽ ചന്ദ്രൻ എന്ന മമ്മൂട്ടി കഥാപാത്രം ആരാധകർക്കും സിനിമാ പ്രേമികൾക്കും ഏറെ ആവേശം സമ്മാനിക്കുമെന്ന് ഇതിന്റെ ടീസർ, പോസ്റ്ററുകൾ എന്നിവ പറയുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്യുന്ന നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ മമ്മൂട്ടിയെ കുറിച്ച് മനസ്സ് തുറക്കുകയാണ്. 1991 മാർച്ചിൽ മമ്മൂട്ടി മന്ത്രിയായി അഭിനയിച്ച ഒരു ചിത്രം റീലീസ്സ് ചെയ്തു. നയം വ്യക്തമാക്കുന്നു എന്ന പേരിൽ പുറത്തു വന്ന ആ ചിത്രം സംവിധാനം ചെയ്തത് ബാലചന്ദ്ര മേനോൻ ആയിരുന്നു. ഇപ്പോഴിതാ 2020 മാർച്ച് ഒന്നിന് വൺ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തപ്പോൾ അതിലും മമ്മൂട്ടിയോടൊപ്പം ബാലചന്ദ്ര മേനോൻ ഉണ്ട്. അന്ന് സംവിധായകനായി ആണ് ബാലചന്ദ്ര മേനോൻ മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നത് എങ്കിൽ ഇന്ന് നടനായാണ് കൂടെയുള്ളത്.

മമ്മൂട്ടി തനിക്കു അത്രമേൽ പ്രിയപെട്ടവനാണ് എന്നും അയാൾക്കൊപ്പം ഒരു വേഷം ചെയ്യാൻ കിട്ടിയാൽ സന്തോഷത്തോടെ താനത് സ്വീകരിക്കുമെന്നും ബാലചന്ദ്ര മേനോൻ പറയുന്നു. വൺ എന്ന ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തെ കുറിച്ച് ചിന്തിച്ചപ്പോൾ താൻ ഒരുക്കിയ നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രമാണ് മനസ്സിലേക്ക് വന്നതെന്നാണ് വണ്ണിന്റെ സംവിധായകൻ സന്തോഷ് പറഞ്ഞത് എന്നും ഈ സിനിമയിൽ താനും കൂടെ ഉണ്ടാവണമെന്നാണ് ആഗ്രഹമെന്നും സന്തോഷ് പറഞ്ഞപ്പോഴാണ് ഇത് ചെയ്യാൻ തീരുമാനിക്കുന്നതെന്നും ബാലചന്ദ്ര മേനോൻ പറഞ്ഞു. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ ചെന്നപ്പോൾ താൻ മമ്മൂട്ടിയോട് പറഞ്ഞ വാക്കുകൾ ഇതായിരുന്നു എന്ന് പറയുന്നു ബാലചന്ദ്ര മേനോൻ, “മമ്മൂട്ടി, അന്ന് തന്നെ മന്ത്രിയാക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ, ഇവർ തന്നെ മുഖ്യമന്ത്രിയാക്കി, അഭിനന്ദനങ്ങൾ”. രാഷ്ട്രീയക്കാരനായി മമ്മൂട്ടി തിളങ്ങുന്ന മറ്റൊരു ചിത്രമായിരിക്കും വൺ എന്നും അദ്ദേഹം പറയുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close