ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട് എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ രചിച്ച പുതിയ ചിത്രമാണ് മദനോത്സവം. രതീഷിന്‍റെ സിനിമകളില്‍ ചീഫ് അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച സുധീഷ് ഗോപിനാഥ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇ സന്തോഷ് കുമാറിന്‍റെ ചെറുകഥയെ ആസ്‍പദമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ രചിച്ച ഈ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇന്നലെ ബാബു ആന്റണി ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ ജോയിൻ ചെയ്തു. വില്ലനായാണോ അതോ ഹാസ്യം കലർന്ന വേഷത്തിലാണോ ബാബു ആന്റണി ഇതിൽ എത്തുന്നതെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. രാജേഷ് മാധവൻ, സുധി കോപ്പ, ഭാമ അരുൺ, പി പി കുഞ്ഞികൃഷ്ണൻ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് നിർണ്ണായക കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്.
https://www.facebook.com/ActorBabuAntony/videos/820024819211089/
കാസർകോട്, കൂർഗ്, മടിക്കേരി എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്ന മദനോത്സവത്തിനു ക്യാമറ ചലിപ്പിക്കുന്നത് ഷെഹ്നാദ് ജലാൽ ആണ്. ഈ ചിത്രം പ്രഖ്യാപിച്ചു കൊണ്ടുള്ള ടീസർ മികച്ച ശ്രദ്ധയാണ് സോഷ്യൽ മീഡിയയിൽ നിന്നും നേടിയത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് വിവേക് ഹർഷനും സംഗീതമൊരുക്കുന്നത് ക്രിസ്റ്റോ സേവ്യറുമാണ്. ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 3.25, കനകം കാമിനി കലഹം, ന്നാ തൻ കേസ് കൊട് എന്നീ മൂന്ന് ചിത്രങ്ങൾ സംവിധാനം ചെയ്ത രതീഷ് ബാലകൃഷ്ണ പൊതുവാൾ, മറ്റൊരാൾക്ക് വേണ്ടി ആദ്യമായി തിരക്കഥ രചിച്ച ചിത്രം കൂടിയാണ് മദനോത്സവം.