പ്രദീപും ലാൽസാറും തമ്മിലുള്ള കോമ്പിനേഷൻ സീൻ രസകരമായിരുന്നു; കോട്ടയം പ്രദീപിന് ആദരാഞ്ജലികൾ അർപ്പിച്ചു ബി ഉണ്ണികൃഷ്ണന്റെ വാക്കുകൾ..!

Advertisement

ഇന്ന് പുലർച്ചെയാണ് പ്രശസ്ത മലയാള ഹാസ്യ നടൻ ആയിരുന്ന കോട്ടയം പ്രദീപ് അന്തരിച്ചത്. പുലർച്ചെ 4.15-ഓടെ ഹൃദയാഘാതം മൂലമാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൻ മറയത്ത്, ആട്, വടക്കൻ സെൽഫി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, തോപ്പിൽ ജോപ്പൻ, കുഞ്ഞിരാമായണം തുടങ്ങിയ ചിത്രങ്ങളിലൂടെ വലിയ ശ്രദ്ധ നേടിയ കലാകാരൻ ആയിരുന്നു അദ്ദേഹം. ജൂനിയർ ആർട്ടിസ്റ്റായി, 1999 ൽ റിലീസ് ചെയ്ത ഈ നാട് ഇന്നലെ വരെ എന്ന ഐവി ശശി ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ എത്തിയത്. ഇപ്പോഴിതാ നാളെ റിലീസ് ചെയ്യാൻ പോകുന്ന മോഹൻലാൽ – ബി ഉണ്ണികൃഷ്ണൻ ചിത്രമായ ആറാട്ടിലും അദ്ദേഹം ഒരു വേഷം ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിന്റെ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ പ്രദീപിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്.

ബി ഉണ്ണികൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ, “പ്രദീപിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ല. രണ്ട്‌ ദിവസങ്ങൾക്ക്‌ മുമ്പും, “ആറാട്ടി”ന്റെ റിലിസ്‌ വിശേഷങ്ങൾ വിളിച്ച്‌ ചോദിച്ചിരുന്നു. ജി സി സി റിലിസുമായി ബന്ധപ്പെട്ട്‌ പ്രമോഷനൽ വീഡിയോ അയച്ച്‌ തന്നിരുന്നു. ഇന്ന് പുലർച്ചെ കേട്ടത്‌ അതീവ ദുഖകരമായ ആ വാർത്തയാണ്‌. ” നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടി”ൽ പ്രദീപും ലാൽസാറും തമ്മിലുള്ള കോമ്പിനേഷൻ സീൻ രസകരമായിരുന്നു. സിനിമയിൽ, പ്രദീപിന്റെ കഥാപാത്രം മറ്റൊരാളെപ്പറ്റി പറയുന്നുണ്ട്‌, ” കഴിവുള്ള കലാകാരനായിരുന്നു”യെന്ന്. അതെ, പ്രദീപും അങ്ങിനെ തന്നെ. തികഞ്ഞ സഹൃദയൻ, സംഗീതപ്രേമി. “ആറാട്ടി”ൽ ഒപ്പമുണ്ടായിരുന്നവരിൽ നെടുമുടി വേണുച്ചേട്ടനും, എന്റെ ചീഫ്‌ അസ്സോസിയേറ്റ്‌ ജയനും പിറകെ, ദാ, ഇപ്പൊ പ്രദീപും. ആദരാഞ്ജലികൾ..”

Advertisement

https://www.facebook.com/photo?fbid=496316241852733&set=a.201878054629888

Advertisement

Copyright © 2017 onlookersmedia.

Press ESC to close