മാടമ്പിയും, പ്രമാണിയും ഗാനഗന്ധർവ്വനും ചെയ്ത് ഉണ്ടാക്കിയ പണമാണ് സ്റ്റാൻഡ് അപ്പിലേക്കു വന്നിരിക്കുന്നത്: ബി ഉണ്ണികൃഷ്ണൻ

Advertisement

മികച്ച ചിത്രത്തിനും സംവിധാനത്തിനുമുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ മാന്‍ഹോൾ എന്ന ചിത്രത്തിന് ശേഷം വിധു വിന്‍സന്റ് സംവിധാനം ചെയ്ത സിനിമയാണ് സ്റ്റാന്‍ഡ് അപ്പ്. രജിഷാ വിജയനും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ഇതിന്റെ ട്രയ്ലർ ലോഞ്ച് ചടങ്ങിൽ വെച്ചു പ്രശസ്ത രചയിതാവും സംവിധായകനും ആയ ബി ഉണ്ണികൃഷ്ണൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ്. ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. താനും ആന്റോ ജോസഫും മാടമ്പി, പ്രമാണി, ഗാനഗന്ധർവ്വൻ പോലെയുള്ള തട്ടുപൊളിപ്പൻ സിനിമകൾ ചെയ്‌ത് ഉണ്ടാക്കിയ പണം കൊണ്ട് ആണ് സ്റ്റാൻഡ് അപ് നിർമ്മിച്ചിരിക്കുന്നത് എന്നാണ് ബി ഉണ്ണികൃഷ്ണൻ പറഞ്ഞത്. തട്ടുപൊളിപ്പന്‍ സിനിമകള്‍ ചെയ്താൽ മാത്രമേ സ്റ്റാന്‍ഡ് അപ്പ് പോലുള്ള സിനിമകള്‍ ഇവിടെയുണ്ടാകു എന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്. കാരണം ഓരോ സംരംഭങ്ങള്‍ക്കും അടിത്തറയായി വരുന്നത് മൂലധനമാണ് എന്നും ആ മൂലധനം തങ്ങൾ ഉണ്ടാക്കുന്നത് തട്ടുപൊളിപ്പൻ സിനിമകളിലൂടെ ആണെന്നും ബി ഉണ്ണികൃഷ്ണന്‍ വിശദീകരിച്ചു.

മൂലധനം എന്ന് പറയുന്ന അനിവാര്യമായ ഒരു ഇവിളിനെയാണ് നമ്മള്‍ ഇന്ന് അഡ്രസ് ചെയ്യുന്നത് എന്നു പറഞ്ഞ ഉണ്ണികൃഷ്ണൻ അത്തരത്തിൽ നിലനിൽക്കുന്ന പ്രത്യയശാസ്ത്ര വൈരുധ്യത്തെ കുറിച്ചും ഇന്നത്തെ സ്ഥിതിയിൽ അതിന്റെ അനിവാര്യത എല്ലാവരും തിരിച്ചറിയുന്നുണ്ട് എന്നും കൂട്ടിച്ചേർത്തു. താനും ആന്റോ ജോസഫും മാസ്സ് കമർഷ്യൽ സിനിമകള്‍ ചെയ്യുന്നത് കൊണ്ടാണ് സ്റ്റാന്‍ഡ് അപ്പുകള്‍ ഉണ്ടാകുന്നതിനു സഹായമാകാൻ തങ്ങൾക്കു സാധിക്കുന്നത് എന്നു അദ്ദേഹം പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ഇന്ന് ഉയരുന്ന ഏറ്റവും വലിയ ചോദ്യം പൊളിറ്റിക്കല്‍ കറക്ടാണോ എന്നാണ് എന്നും, എന്നാൽ തന്റെ പരിമിതമായ അറിവിൽ പൊളിറ്റിക്കൽ കറക്റ്റ്നെസ് എന്നത് ഒരു ഉട്ടോപ്യ ആണെന്നും ഉണ്ണിക്കൃഷ്ണൻ സൂചിപ്പിച്ചു. നമ്മുക്ക് ഒരിക്കലും പൊളിറ്റിക്കലി കറക്ടായി നിൽക്കാൻ സാധിക്കില്ല എന്നും, തെറ്റുകൾ സംഭവിക്കുകയും ആ തെറ്റുകൾ തിരുത്തി സാർഥഃകമായ രാഷ്ട്രീയത്തിലേക്ക് സഞ്ചരിക്കാൻ മാത്രമേ നമ്മുക്കു സാധിക്കു എന്നുമാണ് അദ്ദേഹം പറയുന്നത്.

Advertisement

മലയാള സിനിമയില്‍ സ്ത്രീകളുടേതായ ഒരു ഇടവും ഒരു ബദല്‍ രാഷ്ട്രീയവും മുന്നോട്ട് കൊണ്ടുവരുന്നതിൽ പ്രമുഖയായിട്ടുള്ളയാളാണ് വിധു വിന്‍സന്റ് എന്നു പറഞ്ഞ ബി ഉണ്ണികൃഷ്ണൻ, അര്‍ത്ഥവത്തായ സംവാദത്തിലൂടെയും സൗഹൃദത്തിലൂടെയും മാത്രമാണ് സിനിമയ്ക്കുളിൽ ഉള്ള രാഷ്ട്രീയ കൂട്ടായ്മകള്‍ക്ക് ഒരുമിച്ച് മുന്നോട്ട് പോകാന്‍ കഴിയു എന്ന ബോധ്യം തനിക്കും വിധു വിന്‍സന്റിനുമുണ്ട് എന്നും കൂട്ടിച്ചേർത്തു. ആ ബോധ്യത്തിന്റെ തുടര്‍ചയാണ് സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രം നിര്‍മിക്കാന്‍ ഉള്ള തീരുമാനം എന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി നിന്ന് ചെയ്ത ചില തെറ്റുകളുടെ തിരുത്തലുകള്‍ കൂടിയാണ് സ്റ്റാന്‍ഡ് അപ്പ് എന്നാണ് ബി ഉണ്ണികൃഷ്ണൻ പറയുന്നത്. സിനിമയിലെ ആണുങ്ങളുടെ പ്രതിനിധികളായ തങ്ങളും, തങ്ങളുടെ സംഘടനകളും ഒരു ബദല്‍ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നു എന്നും, ആ രാഷ്ട്രീയത്തിൽ നിങ്ങള്‍ സ്ത്രീകൾ വളയണ്ട, തങ്ങൾ വളഞ്ഞു കൊണ്ട് നിങ്ങള്‍ക്കൊപ്പമുണ്ട് എന്നും പറഞ്ഞ ബി ഉണ്ണികൃഷ്ണൻ, വളയാതെ അവര്‍ നിക്കണം എന്ന് തങ്ങള്‍ ആഗ്രഹിക്കുന്നു എന്നും കൂട്ടിച്ചേർത്തു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close