‘കണ്ണമ്മ’ ശ്രദ്ധിക്കപ്പെട്ടപ്പോൾ നല്ല സിനിമകളിൽ അവസരം ലഭിക്കും എന്ന് കരുതി, എന്നാൽ സംഭവിച്ചത്… ഗൗരി നന്ദന പറയുന്നു

Advertisement

സുരേഷ് ഗോപി ചിത്രമായ കന്യാകുമാരി എക്സ്പ്രസി’യിലൂടെ അരങ്ങേറ്റം തുടർന്ന് മോഹൻലാലിനൊപ്പം തുടർച്ചയായി കനൽ, ലോഹം എന്നീ രണ്ട് ചിത്രങ്ങളിലും അഭിനയിച്ചു അങ്ങനെ പത്തു വർഷം നീണ്ട അഭിനയ ജീവിതത്തിനിടയിൽ സൂപ്പർ താര ചിത്രങ്ങളിലും അന്യഭാഷാ ചിത്രങ്ങളിൽ അടക്കം അവസരങ്ങൾ ലഭിച്ചെങ്കിലും അഭിനേത്രി എന്ന നിലയിൽ ഗൗരി നന്ദ ശ്രദ്ധിക്കപ്പെടുന്നത് ഒടുവിൽ അഭിനയിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയാണ്. 2010- ലാണ് സുരേഷ് ഗോപി നായകനായ കന്യാകുമാരി എക്സ്പ്രസ് എന്ന ചിത്രം പുറത്തിറങ്ങുന്നത് ഈ ചിത്രത്തിലൂടെ ആദ്യമായി മലയാള സിനിമയിൽ അഭിനയിച്ച ഗൗരി നന്ദ പ്രേക്ഷകർക്കിടയിൽ ചർച്ചചെയ്യപ്പെടുന്ന തരത്തിൽ ഒരു പ്രകടനം കാഴ്ച വയ്ക്കുന്നത് 2020- ൽ പരേതനായ സച്ചിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയാണ്. പൃഥ്വിരാജും ബിജു മേനോനും മത്സരിച്ച അഭിനയിച്ച ചിത്രത്തിൽ അവർക്കൊപ്പം തന്നെ പ്രാധാന്യമുള്ള മറ്റൊരു ശക്തമായ കഥാപാത്രമായി ഗൗരി നന്ദ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പ്രേക്ഷകർക്ക് അതൊരു പുതിയ അനുഭവം തന്നെയായിരുന്നു. വളരെ ശാരീരികമായ ബുദ്ധിമുട്ടുകൾ സഹിച്ചുകൊണ്ടാണ് ഗൗരി നന്ദ ചിത്രത്തിൽ കണ്ണമ്മ എന്ന ആദിവാസി യുവതിയുടെ കഥാപാത്രത്തെ അവിസ്മരണീയമാക്കിയത്.

കണ്ണമ്മ എന്ന കഥാപാത്രത്തിലൂടെയാണ് ഗൗരി നന്ദ ഇപ്പോൾ അറിയപ്പെടുകയാണ്. അഭിനയ ജീവിതത്തിലെ വഴിത്തിരിവായ കണ്ണമ്മയെക്കുറിച്ചുംചിത്രത്തിന് ശേഷം ഉള്ള അഭിനയ ജീവിതത്തെ കുറിച്ചും നടി ഗൗരി നന്ദ തുറന്നു പറഞ്ഞിരിക്കുകയാണ്. സ്റ്റാർ ആൻഡ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിലാണ് താരം അയ്യപ്പനും കോശിക്കും ശേഷമുള്ള സിനിമാ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. കണ്ണമ്മ എന്ന കഥാപാത്രത്തിന് വേണ്ടി കഴിയുന്നത്ര ശരീരഭാരം കുറയ്ക്കണം എന്ന് സംവിധായകൻ സച്ചി നിർദ്ദേശിച്ചിരുന്നു. അതേ തുടർന്ന് കഠിനമായ ഡേറ്റിംഗ് നടത്തി. കഠിനമായ വ്യായാമങ്ങൾ, ഭക്ഷണക്രമത്തിൽ വരുത്തിയ മാറ്റങ്ങൾ, പട്ടിണി കിടക്കൽ തുടങ്ങിയ മാർഗങ്ങൾ സ്വീകരിച്ചുകൊണ്ട് താൻ ചിത്രത്തിനുവേണ്ടി വേണ്ടി ശരീരഭാരം കുറച്ചു എന്ന് ഗൗരി പറയുന്നു.

Advertisement

തന്റെ ഈ പ്രയത്നത്തിന് ബിജു മേനോനും പൃഥ്വിരാജും പ്രത്യേകം അഭിനന്ദനം അറിയിക്കുകയും ചെയ്ത്തിരുന്നുവെന്ന് ഗൗരി പറയുന്നു. പിന്നീട് ചിത്രവും കണ്ണമ്മ എന്ന കഥാപാത്രവും വലിയ രീതിയിൽ പ്രശംസിക്കപ്പെട്ടു. നിരവധി പ്രശംസകൾ ഏറ്റുവാങ്ങിയെങ്കിലും തുടർന്ന് അഭിനയ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്ന് ഗൗരി പറയുന്നു. ചിത്രം വിജയിച്ചു നിൽക്കുന്ന സമയത്ത് നല്ല സിനിമകൾ തന്നെ തേടിയെത്തുമെന്ന് ഗൗരി പ്രതീക്ഷിച്ചിരുന്നു. എന്നാൽ കൊറോണവൈറസ് തീർത്ത പ്രതിസന്ധിയിൽ എല്ലാ പ്രതീക്ഷകളും തകിടം മറിയുകയായിരുന്നു. പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന പല സിനിമകളും വൈറസ് സൃഷ്ടിച്ച പ്രതിസന്ധിയിൽനീണ്ടു പോവുകയാണ് ചെയ്തതെന്ന് ഗൗരി പറയുന്നു. ആഗോള തലത്തിൽ സിനിമ മേഖലയെ വൈറസ് പ്രതിസന്ധി വളരെ മോശമായി ബാധിച്ചിരുന്നു, ഇപ്പോഴും അത് തുടരുകയാണ്. എന്നാലും പുതിയ ചില ചിത്രങ്ങളിൽ തനിക്ക് അവസരം ലഭിച്ചിട്ടുണ്ട് എന്നും സിനിമകൾ നടക്കാതെ നീണ്ടു പോകുന്നതിൽ സങ്കടമില്ലയെന്നും ഗൗരി നന്ദ കൂട്ടിച്ചേർത്തു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close