പിന്നിലാക്കിയത് പാർവതിയേയും ശോഭനയേയും; അന്ന ബെന്നിനെ കുറിച്ച് ജൂറിയുടെ വിലയിരുത്തൽ ഇങ്ങനെ..!

Advertisement

2020 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത് കുറച്ചു ദിവസങ്ങൾക്ക് മുൻപാണ്. വെള്ളം എന്ന ചിത്രത്തിലെ പ്രകടനത്തിന് ജയസൂര്യ മികച്ച നടനുള്ള അവാർഡ് നേടിയപ്പോൾ, കപ്പേള എന്ന ചിത്രത്തിലെ പ്രകടനത്തിന് അന്ന ബെൻ ആണ് മികച്ച നടിക്കുള്ള അവാർഡ് നേടിയത്. നടി സുഹാസിനിയും സംവിധായകൻ ഭദ്രനും ഉൾപ്പെട്ട ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്. ഇപ്പോഴിതാ അന്ന ബെൻ എന്ന നടിയുടെ പ്രകടനത്തെ കുറിച്ചുള്ള ജൂറിയുടെ വിലയിരുത്തൽ ആണ് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഹെലൻ എന്ന സിനിമയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പരാമർശം നേടിയ അന്ന ബെൻ നേടുന്ന രണ്ടാമത്തെ സംസ്ഥാന പുരസ്കാരമാണ് ഇപ്പോൾ ലഭിച്ചത്. ജീവിതത്തിൽ നിരവധി വിഷമ സന്ധികളെ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പെൺകുട്ടിയുടെ മനോവ്യാപാരങ്ങളെ സൂക്ഷ്മമായ ശരീര ഭാഷയിലൂടെയും മുഖഭാവങ്ങളിലൂടെയും ആവിഷ്കരിച്ചതിനാണ് അന്ന ബെന്നിനെ മികച്ച നടിയായി തിരഞ്ഞെടുത്തത് എന്നാണ് ജൂറി പറയുന്നത്.

നിമിഷ സജയൻ, പാര്‍വതി തിരുവോത്ത്, ശോഭന തുടങ്ങിയവരെ പിന്തള്ളിക്കൊണ്ടായിരുന്നു അന്ന ബെൻ ഈ പുരസ്‌കാരം നേടിയെടുത്തത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ശോഭന പരിഗണിക്കപ്പെട്ടത് എങ്കിൽ, ദി ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നിമിഷ പരിഗണിക്കപ്പെട്ടത്. 1,00,000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. മുസ്തഫ ഒരുക്കിയ കപ്പേള എന്ന ചിത്രം 2020 ഫെബ്രുവരിയിൽ ആണ് പുറത്തു വന്നത്. റോഷൻ മാത്യു, ശ്രീനാഥ് ഭാസി, എന്നിവരാണ് അന്ന ബെന്നിനൊപ്പം കേന്ദ്ര കഥാപാത്രങ്ങളായി ഈ ചിത്രത്തിൽ അഭിനയിച്ചത്‌. ജെസ്സി എന്നാണ് ഈ ചിത്രത്തിൽ അന്ന ബെൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close