തീയേറ്ററുകളിൽ നിറഞ്ഞ കരഘോഷങ്ങൾ; ഹൗസ്ഫുൾ ഷോസിനൊപ്പം നിരൂപക പ്രശംസയും നേടി അങ്കിളിന്റെ വമ്പൻ മുന്നേറ്റം..

Advertisement

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഗിരീഷ് ദാമോദർ ഒരുക്കിയ ചിത്രം അങ്കിൾ കഴിഞ്ഞ വാരമാണ് പുറത്തിറങ്ങിയത്. ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥ എഴുതിയ ചിത്രം ഏറെ സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയം തന്നെയാണ് ചർച്ച ചെയ്‌തിരിക്കുന്നത്‌. കൃഷ്ണ കുമാർ എന്ന വ്യക്തി സുഹൃത്തിന്റെ മകളെ അവിചാരിതമായി കാണുന്നതും അവർ ഒന്നിച്ചു നടത്തുന്ന യാത്രയുമാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം.

കെട്ടുറപ്പുള്ള മികച്ച തിരക്കഥയുടെ അതിലും മികച്ച ആഖ്യാനമാണ് ചിത്രത്തിന്റെ കരുത്ത്. നാട് ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന വലിയ ഒരു പ്രശ്‌നത്തെ ചിത്രം ചർച്ചയാകുന്നു. ഒരു യാത്രയും അവയെ കുറിച്ചുള്ള പൊതുജനങ്ങളുടെ കാഴ്ചപ്പാടുകളും എല്ലാം ചർച്ചയാക്കുന്ന ചിത്രം മലയാളി സമൂഹത്തിന്റെ മനസ്സ് തുറന്ന് കാട്ടുന്നുണ്ട്. കഥാപാത്ര പ്രകടനത്തിലൂടെ ഓരോരുത്തരും ചിത്രത്തിൽ വലിയ കയ്യടി നേടുന്നുണ്ട്.മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഈയടുത്തു വന്ന മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് അങ്കിളിലെ കൃഷ്ണകുമാർ എന്നാണ് പ്രേക്ഷ അഭിപ്രായങ്ങൾ. ചിത്രത്തിലെ സംഭാഷണങ്ങളും നുറുങ്ങു ധർമ്മങ്ങളും ചെറിയ ചില ഭാവമാറ്റങ്ങളും വരെ അദ്ദേഹം വളരെ അനായാസം കൈകാര്യം ചെയ്ത് കയ്യടി നേടുന്നുണ്ട്.

Advertisement

ചിത്രം ആദ്യം ദിനം മുതൽ മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയെ ഊന്നി നിന്ന് അവതരിപ്പിച്ച ചിത്രം പ്രധാനമായും കുടുംബ പ്രേക്ഷകർ ഏറ്റെടുത്തതോടെ വലിയ വിജയമായി മാറുന്ന കാഴ്ചകളാണ് കാണുന്നത്. ആദ്യ ദിനം മുതൽ ചിത്രത്തിനായി തീയറ്ററുകളിൽ വലിയ നിരയാണ് കാണാൻ കഴിയുന്നത്. ആദ്യ ദിനത്തെ അപേക്ഷിച്ചു അവധി ദിവസങ്ങളായ ശനിയാഴ്ചയും ഞായറാഴ്ചയും ചിത്രം മികച്ച പ്രദർശനങ്ങളും വലിയ കളക്ഷനും സ്വന്തമാക്കി. ചിത്രം കണ്ടിറങ്ങിയ താരങ്ങളും ചിത്രത്തെ പറ്റി മികച്ച അഭിപ്രായങ്ങൾ തന്നെയാണ് പങ്ക് വച്ചതും. അനുസിത്താര, മധുപാൽ തുടങ്ങിയവർ ചിത്രത്തെ പറ്റി മികച്ച അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close