നടൻ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമായ ലൂസിഫർ കേരളക്കരയിൽ വലിയ തരംഗം സൃഷ്ട്ടിച്ച ചിത്രമായിരുന്നു. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ പകരം വെക്കാൻ സാധിക്കാത്ത പ്രകടനം കാഴ്ചവെച്ചപ്പോൾ ബോക്സ് ഓഫീസിൽ ഏറ്റവും വലിയ വിജയമായി മാറുകയായിരുന്നു. ലൂസിഫറിലെ മോഹൻലാലിന്റെ ഇൻട്രോ സീൻ ഷൂട്ട് ചെയ്തതിനെ കുറിച്ചുള്ള അനുഭവം സഹാസംവിധായകനായ ജിനു. എം ആനന്ദ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചിരിക്കുകയാണ്. ബാരിക്കേഡ് കൃത്യം ടൈമിങ്ങിൽ നീക്കുവാൻ പൃഥ്വിരാജ് ആവശ്യപ്പെട്ടത് വല്ലാത്തൊരു അനുഭവമായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. ബാരിക്കേഡ് കൃത്യതയോട് വലിച്ചു നീക്കിയെങ്കിലും പൃഥ്വിരാജ് കട്ട് പറയുകയും ക്യാമറ ടീമിനോടും സുജിത്തിനോടും ഫോക്കസ് ചെക്ക് ചെയ്യുവാൻ പറയുകയുണ്ടായി. മോഹൻലാൽ മുന്നോട്ട് നടന്നു വരുകയും ക്യാമറ ടീമിനോട് ഇവിടെ മതിയോ, ഫോക്കസ് എടുത്തോ എന്ന് പറയുകയും അടുത്ത ഷോട്ടിൽ എല്ലാം ക്ലീർ ആയതിനെ കുറിച്ചും ജിനു സൂചിപ്പിക്കുകയുണ്ടായി. പൃഥ്വിരാജിന്റെ കൃത്യതയാർന്ന ഇടപെടലും മോഹൻലാലിന്റെ അഭിനയവും തൊട്ടടുത്ത് കാണാൻ സാധിച്ചു എന്ന് വ്യക്തമാക്കുകയും ചെയ്തു.
കുറിപ്പിന്റെ പൂർണ രൂപം വായിക്കാം:
ഹോ. ഈ സീൻ എടുക്കുമ്പോൾ ബാരിക്കേടിനു പുറകിലായി ഞാൻ നോക്കി നിൽപ്പുണ്ടായിരുന്നു. വല്ലാത്ത ഒരു അനുഭവമായിരുന്നു. ആദ്യ ഷോട്ട് പൃഥിരാജ് മൈക്കിൽ ഉറക്കെ പറഞ്ഞു, ആരാണ് ഈ രണ്ട് ബാരിക്കേടും വലിച്ചു തുറക്കാൻ പോകുന്നത്. ആരായാലും അത് കറക്ട് ടൈമിംഗ് ആയിരിക്കണം കേട്ടോ. ഷോട്ട് തുടങ്ങി ബാരിക്കേട് കൃത്യതയോടെ വലിച്ചു, ഉടനെ അതാ മൈക്കിലൂടെ ഒരു ശബ്ദം. കട്ട്. പൃഥി പറഞ്ഞു സുജിത്തേ ,ആ ഫോക്കസ് ഒന്ന് ചെക്ക് ചെയ്യൂ. അങ്ങനെ ലാലേട്ടൻ മുന്നിലേക്ക് ഒറ്റയ്ക്ക് നടന്ന് വന്ന് നിന്നു എന്നിട്ട് ക്യാമാറാ ടീമിനോട് പറഞ്ഞുെ. മോനേ ഇവിടെ മതിയോ. ഫോക്കസ് എടുത്തോ. അടുത്ത ഷോട്ടിൽ സംഭവം ക്ലിയർ. പ്രൃഥിയുടെ വളരെ കൃത്യതയാർന്ന ഇടപെടലുകളും, ലാലേട്ടൻ്റെ അഭിനയവും അങ്ങനെ തൊട്ടടുത്ത് നിന്ന് കണ്ടു. ഒരു സഹസംവിധായകനായ എനിക്ക് ഒരു സംവിധായകനാകാനുള്ള എല്ലാ പ്രചോദനവും വളരെ കുറച്ച് സമയം കൊണ്ട് കുറച്ച് കൂടുതൽ അപ്പോൾ അവിടെ നിന്നും എനിക്ക് കിട്ടിയിരുന്നു.