ആ മോഹൻലാൽ ചിത്രത്തിൽ നയൻ താരക്കു പകരം ആദ്യം നായികയായി നിശ്ചയിച്ചത് ഈ തെന്നിന്ത്യൻ നടിയെ..!

Advertisement

മലയാളത്തിൽ വമ്പൻ ഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ- ഫാസിൽ ടീം. മോഹൻലാൽ എന്ന നടനെ മലയാളികൾക്ക് പരിചയപ്പെടുത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ നമ്മുക്ക് സമ്മാനിച്ച് കൊണ്ട് അരങ്ങേറ്റം കുറിച്ച ഫാസിൽ പിന്നീട് മോഹൻലാലിനെ നായകനാക്കി നോക്കെത്താ ദൂരത്തു കണ്ണും നട്ട്, മണിച്ചിത്രത്താഴ്, ഹരികൃഷ്ണൻസ്, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, വിസ്മയത്തുമ്പത് എന്നീ ചിത്രങ്ങളുമൊരുക്കി. അതിൽ തന്നെ മണിച്ചിത്രത്താഴ് എന്ന ചിത്രം മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ സിനിമയായിരുന്നു. മോഹൻലാൽ- പ്രിയദർശൻ ടീമിലൊരുങ്ങി ഇൻഡസ്ട്രി ഹിറ്റായി മാറിയ ചന്ദ്രലേഖ എന്ന ചിത്രം നിർമ്മിച്ചതും ഫാസിലാണ്. മോഹൻലാൽ- ഫാസിൽ കൂട്ടുകെട്ടിൽ അവസാനം പുറത്തു വന്ന ചിത്രം 2004 ഇൽ റിലീസ് ചെയ്ത വിസ്മയത്തുമ്പത്താണ്. മോഹൻലാൽ, മുകേഷ്, ഹരിശ്രീ അശോകൻ, ഗണേഷ് കുമാർ, സലിം കുമാർ തുടങ്ങി ഒരു വലിയ താരനിരയണിനിരന്ന ആ ചിത്രത്തിലെ നായികാ വേഷം ചെയ്തത് പിൽക്കാലത്തു തമിഴിലെ ലേഡി സൂപ്പർ സ്റ്റാർ ആയി മാറിയ നയൻ താരയാണ്. എന്നാൽ നയൻതാരക്ക് മുൻപ് ആ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് പരിഗണിച്ചത് മറ്റൊരു തെന്നിന്ത്യൻ സൂപ്പർ നായികയെയാണ്.

മലയാളത്തിൽ തന്നെ അരങ്ങേറ്റം കുറിച്ച്, ശേഷം തെന്നിന്ത്യയിലും ബോളിവുഡിലും വരെ താരമായി മാറിയ അസിൻ തോട്ടുങ്കലിനെയാണ് വിസ്മയത്തുമ്പത്തിൽ നായികയായി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഒരേ സമയം നാല് ചിത്രങ്ങൾ വരെ ആ സമയത്തു ചെയ്തു കൊണ്ടിരുന്നാൽ അസിന് ആ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞില്ല. അത് കൂടാതെ പ്രിയദർശൻ- ദിലീപ് ചിത്രമായ വെട്ടത്തിലും നായികയായി ആദ്യം പരിഗണിച്ചത് അസിനെ ആയിരുന്നു. തിരക്ക് മൂലം ആ ചിത്രത്തിലും ഭാഗമാകാൻ തനിക്കു കഴിഞ്ഞില്ല എന്നും അസിൻ പറയുന്നു. മനോരമ ചാനലിലെ നേരെ ചൊവ്വേ എന്ന പരിപാടിയിലാണ് അസിൻ ഇതിനെക്കുറിച്ച് മനസ്സ് തുറന്നതു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലൂടെയാണ് അസിൻ അരങ്ങേറ്റം കുറിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close