അതുവരെ സുരേഷ് ഗോപി എനിക്കൊരു നടൻ മാത്രമായിരുന്നു; ആസിഫ് അലിയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു

Advertisement

മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ ആയ സുരേഷ് ഗോപി ഒരു എം പി എന്ന നിലയിലും അതുപോലെ സാമൂഹിക പ്രവർത്തകൻ എന്ന നിലയിലും കയ്യടി നേടുന്ന പ്രകടനമാണ് കാഴ്ച വെച്ചിട്ടുള്ളത്. സമൂഹത്തിലെ ഒട്ടേറെ പേർക്ക് സ്വന്തമായ നിലയിൽ സഹായം എത്തിക്കുന്ന സുരേഷ് ഗോപി ചെയ്യുന്ന ചാരിറ്റികളും അതുപോലെ വിവിധ സാമൂഹിക വിഷയങ്ങളിൽ അദ്ദേഹം ഇടപെടുന്ന രീതിയും ഒട്ടേറെ ആരാധകരെ അദ്ദേഹത്തിന് സൃഷ്ടിച്ചു കൊടുത്തിട്ടുണ്ട്. ഇപ്പോഴിതാ പ്രശസ്ത യുവ താരം ആസിഫ് അലിയും അത്തരം ഒരു സംഭവം തുറന്നു പറയുകയാണ്. ആ സംഭവത്തിന് സാക്ഷി ആവുന്നത് വരെ സുരേഷ് ഗോപി തനിക്കൊരു നടൻ മാത്രം ആയിരുന്നു എന്നും, എന്നാൽ ആ സംഭവത്തിന് ശേഷം സുരേഷ് ഗോപി എന്ന വ്യക്തിയോട് ആരാധന ആണെന്നും ആസിഫ് അലി പറയുന്നു.

സംഭവം ഇതാണ്, ആസിഫ് ഒരിക്കൽ ഇടപ്പള്ളി ട്രാഫിക് ജംക്ഷനിൽ നിൽക്കുമ്പോൾ ഒരു ബസ് ട്രാഫിക് സിഗ്നൽ തെറ്റിച്ചു കയറി വന്നു. ആ സമയത്തു ആണ് സുരേഷ് ഗോപി അവിടെ എത്തിച്ചേർന്നത്. ബസ് ടാഫിക് സിഗ്നൽ തെറ്റിക്കുന്നത് കണ്ട സുരേഷ് ഗോപി ഉടനെ തന്നെ തന്റെ വണ്ടി നിർത്തി പുറത്തേക്കു ഇറങ്ങി ചെല്ലുകയും ആ ബസ് ഡ്രൈവറെ വിളിച്ചു പുറത്തു ഇറക്കി വഴക്കു പറഞ്ഞും അദ്ദേഹത്തെ ഉപദേശിച്ചതും ഇനി മേലാൽ അങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞിട്ടുമാണ് ആ ബസ് എടുത്തു പോകാൻ അവരെ അനുവദിച്ചത് എന്നും ആസിഫ് അലി പറയുന്നു. സമൂഹത്തിലെ ഏറ്റവും ചെറിയ ചെറിയ പ്രശ്നങ്ങളിൽ പോലും ഇടപെടാനും അതിനു പരിഹാരം കാണാനും സുരേഷ് ഗോപി എന്ന നടൻ കാണിക്കുന്ന മനസ്സും ആർജവവും ആണ് ഇതിലൂടെ ഒരിക്കൽ കൂടെ വ്യക്തമാകുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close