അസുരവിത്തു എന്ന സിനിമയിലെ ഡോൺ ബോസ്‌കോയെ ഇന്ന് എങ്ങനെ നോക്കി കാണുന്നു; മനസ്സ് തുറന്നു ആസിഫ് അലി..!

Advertisement

യുവ താരം ആസിഫ് അലി നായകനായി എത്തുന്ന അണ്ടർ വേൾഡ് എന്ന ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. കാറ്റിനു ശേഷം അരുൺ കുമാർ അരവിന്ദ്- ആസിഫ് അലി ടീം ഒന്നിച്ച ഈ ചിത്രത്തിൽ ഫർഹാൻ ഫാസിൽ, ജീൻ പോൾ ലാൽ എന്നിവരും മുഖ്യ വേഷങ്ങളിൽ എത്തുന്നു. ഒരുപാട് വർഷങ്ങൾക്കു ശേഷമാണു ഒരു മുഴുനീള മാസ്സ് കഥാപാത്രം ആയി ആസിഫ് അലി എത്തുന്നത്. ഏഴു വർഷം മുൻപ് റിലീസ് ചെയ്ത അസുരവിത്തു എന്ന സിനിമയിൽ ആണ് ആസിഫ് അലി ആദ്യം മുഴുനീള മാസ്സ് കഥാപാത്രം ആയി എത്തിയത്. ഡോൺ ബോസ്കോ എന്നായിരുന്നു ആ ചിത്രത്തിൽ ആസിഫ് അലി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.

എ കെ സാജൻ രചിച്ചു സംവിധാനം ചെയ്ത ആ ചിത്രം അന്ന് പക്ഷെ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടില്ല. അസുരവിത്തിലെ ഡോൺ ബോസ്കോയിൽ നിന്ന് ഇന്ന് അണ്ടർ വേൾഡ് എന്ന ചിത്രത്തിലെ സ്റ്റാലിൻ എന്ന മാസ്സ് കഥാപാത്രത്തിൽ എത്തി നിൽക്കുമ്പോൾ ആസിഫിന് എന്താണ് തോന്നുന്നത് എന്നുള്ള ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് മനസ്സ് തുറക്കുകയാണ് ആസിഫ് ഇപ്പോൾ. അന്ന് ആ ചിത്രം ചെയ്യുമ്പോൾ വേണ്ട രീതിയിൽ താൻ തയ്യാറെടുത്തിരുന്നില്ല എന്നും അത്തരം ഒരു കഥാപാത്രം ചെയ്യാനുള്ള പക്വത വരുന്നതിനു മുൻപേ ചാടി കേറി ചെയ്ത കഥാപാത്രം ആണ് ഡോൺ ബോസ്കോ എന്നാണ് ആസിഫ് പറയുന്നത്.

Advertisement

എന്നാൽ ഇപ്പോൾ സ്റ്റാലിൻ എന്ന കഥാപാത്രത്തിലേക്ക് എത്തുമ്പോൾ, താൻ കാത്തിരുന്ന് വേണ്ട രീതിയിൽ തയ്യാറെടുത്തു, തന്നെ കൊണ്ട് ഇത് പറ്റും എന്ന പൂർണ്ണ ബോധ്യത്തോടെ നല്ല ഒരു ടീമിനൊപ്പം ചേർന്ന് ചെയ്തതാണ് എന്നും ആസിഫ് അലി പറയുന്നു. ഒരുപക്ഷെ ഇന്നായിരുന്നു അസുരവിത്തു ചെയ്തത് എങ്കിൽ കൂടുതൽ പേർക്ക് ആ ചിത്രവും കഥാപാത്രവും ഇഷ്ടപ്പെട്ടേനെ എന്ന സൂചനയാണ് ആസിഫ് തരുന്നത്. ഈ വർഷം വിജയ് സൂപ്പറും പൗര്ണമിയും, ഉയരെ എന്നീ വിജയ ചിത്രങ്ങൾ തന്ന ആസിഫ് അലിയുടെ വൈറസ് എന്ന ചിത്രത്തിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രമാണ് ആസിഫ് അലിയുടെ അടുത്ത റിലീസ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close