നമ്മൾ പ്രതീക്ഷിക്കാത്തത് നൽകുന്ന ചിത്രം; ഗംഭീര തിരക്കഥ; കിഷ്കിന്ധാ കാണ്ഡത്തെ കുറിച്ച് മനസ്സ് തുറന്ന് വിജയ രാഘവൻ

Advertisement

യുവതാരം ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത കിഷ്കിന്ധാകാണ്ഡം എന്ന ചിത്രം ഓണത്തിന് പ്രേക്ഷകരുടെ മുന്നിലെത്തും. ആസിഫ് അലിക്ക് പുറമേ അപർണാ ബാലമുരളിയും വിജയ രാഘവനുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് വിജയരാഘവൻ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യങ്ങളിൽ ശ്രദ്ധ നേടുന്നത്.

ഏതെങ്കിലും ഒരു പ്രത്യേക ജോണറിൽ പെടുന്ന ചിത്രമല്ല കിഷ്കിന്ധാ കാണ്ഡമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. പ്രേക്ഷകർ ചിത്രം കാണുമ്പോൾ എന്താണോ പ്രതീക്ഷിക്കുന്നത്, അതൊന്നുമായിരിക്കില്ല ചിത്രത്തിൽ സംഭവിക്കാൻ പോകുന്നതെന്നും, അത്രക്ക് ആകാംഷ പകരുന്ന രീതിയിൽ മുന്നോട്ട് പോകുന്ന ചിത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകരിൽ ഏറെ താല്പര്യം ജനിപ്പിക്കുന്ന കഥാഗതിയാണ് ഇതിന്റെ ഹൈലൈറ്റെന്നും അദ്ദേഹം വിശദീകരിച്ചു. അടുത്തകാലത്ത് തന്റെ മുന്നിൽ വന്നതിൽ ഏറ്റവും ഗംഭീരമായ തിരക്കഥയാണ് കിഷ്കിന്ധാ കാണ്ഡത്തിന്റേത് എന്നും വിജയ രാഘവൻ കൂട്ടിച്ചേർത്തു.

Advertisement

ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമ്മിച്ച ഈ ചിത്രത്തിൽ ജഗദീഷ്, അശോകൻ, നിഴൽകൾ രവി, മേജർ രവി, നിഷാൻ, വൈഷ്ണവി രാജ്, മാസ്റ്റർ ആരവ്, കോട്ടയം രമേശ്‌, അമൽ രാജ്, ജിബിൻ ഗോപാൽ, ഷെബിൻ ബെൻസൺ എന്നിവരും വേഷമിട്ടിരിക്കുന്നു. ബാഹുൽ രമേശ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ച ചിത്രത്തിന് സംഗീതമൊരുക്കിയത് മുജീബ് മജീദാണ്. ചിത്രസംയോജനം: സൂരജ് ഇ എസ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close