ആസിഫ് അലി- ജീത്തു ജോസഫ് ടീമിന്റെ ക്രൈം ത്രില്ലർ ആരംഭിക്കുന്നു; നായികയായി അപർണ ബാലമുരളി

Advertisement

കൂമൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും ജീത്തു ജോസഫ് ചിത്രത്തിൽ ആസിഫ് അലി നായകനാവുന്നു എന്ന വാർത്തകൾ ആദ്യമായി വന്നത് കഴിഞ്ഞ മാസമാണ്. ഇപ്പോഴിതാ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ഈ ചിത്രം വരുന്ന ജനുവരിയിൽ ആരംഭിക്കും. ഒരു ക്രൈം ആക്ഷൻ ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കുന്നതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

മാത്രമല്ല, അപർണ്ണ ബാലമുരളി ആയിരിക്കും ചിത്രത്തിൽ ആസിഫ് അലിയുടെ നായികാ വേഷം ചെയ്യുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. സൺ‌ഡേ ഹോളിഡേ, ബി ടെക്ക്, കിഷ്കിന്ധാ കാണ്ഡം എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം ആസിഫ് അലി- അപർണ്ണ ബാലമുരളി ടീം ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ തന്നെ ഉണ്ടാകുമെന്നാണ് വിവരം.

Advertisement

ഇപ്പോൾ തമാർ വി ഒരുക്കുന്ന ചിത്രത്തിൽ വേഷമിടുന്ന ആസിഫ് അലി, അതിന് ശേഷം രോഹിത് വി എസ് ഒരുക്കുന്ന ടികി ടാകയിൽ ജോയിൻ ചെയ്യും. അതിന്റെ ഒരു ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമായിരിക്കും അദ്ദേഹം ജീത്തു ജോസഫ് ചിത്രത്തിലേക്ക് കടക്കുക എന്നാണ് സൂചന. സോണി പിക്ചേഴ്സ് ആയിരിക്കും ചിത്രം നിർമിക്കുക എന്നും വാർത്തകളുണ്ട്.

ജീത്തു ജോസഫ് ബോളിവുഡിൽ ഒരുക്കാനിരുന്ന ചിത്രം പിന്നീട് ആസിഫ് അലിയെ നായകനാക്കി മലയാളത്തിൽ പ്ലാൻ ചെയ്യുകയായിരുന്നു എന്നാണ് വാർത്തകൾ വരുന്നത്. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്. ജീത്തു ജോസഫിനൊപ്പം ഒരു ബോളിവുഡ് രചയിതാവും ഉണ്ടാകുമെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. മോഹൻലാൽ നായകനായ ദൃശ്യം 3 , മോഹൻലാൽ നായകനായ റാം സീരിസ്, ഫഹദ് ഫാസിൽ നായകനായ ചിത്രം എന്നിവയാണ് ജീത്തു ജോസഫ് പ്ലാൻ ചെയ്യുന്ന മറ്റു പ്രൊജെക്ടുകൾ

Advertisement

Copyright © 2017 onlookersmedia.

Press ESC to close