‘അണ്ടർ വേൾഡ്’; ആസിഫ് അലിയും ഫർഹാൻ ഫാസിലും ആദ്യമായി ഒന്നിക്കുന്നു…

Advertisement

കോക്ക്ടെയ്ൽ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് സംവിധായകനായി രംഗ പ്രവേശനം നടത്തിയ സംവിധായകനാണ് അരുൺ കുമാർ അരവിന്ദ്. പിന്നിട് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്ത് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ആസിഫ് അലിയെ നായകനാക്കി സംവിധാനം ചെയ്ത ‘കാറ്റ്’ എന്ന ചിത്രമാണ് അരുൺ കുമാറിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. കാറ്റിന്റെ നിർമ്മാതാവും അരുൺ കുമാർ തന്നെയായിരുന്നു. കരിയറിലെ ഓരോ സിനിമയും ഒന്നിൻ ഒന്ന് വ്യതസ്തമായാണ് അദ്ദേഹം ചിത്രീകരിക്കുന്നത്. 8 വർഷ കാലയളവിൽ 5 ചിത്രങ്ങൾ മാത്രമാണ് അദ്ദേഹം സംവിധാനം ചെയ്തിരിക്കുന്നത്. കാത്തിരിപ്പിന് വിരാമമെന്നപ്പോലെ അരുൺ കുമാർ അരവിന്ദന്റെ പുതിയ ചിത്രം അന്നൗൻസ് ചെയ്തിരിക്കുകയാണ്.

ആസിഫ് അലി ഫർഹാൻ ഫാസിൽ എന്നിവരെ നായകന്മാരാക്കി ‘അണ്ടർവേൾഡ്’ എന്നാണ് ചിത്രത്തിന് ടൈറ്റിൽ നൽകിയിരിക്കുന്നത്. ആസിഫ് അലിയും ഫർഹാനും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. അണ്ടർവേൾഡിന്റെ തിരക്കഥ ഒരുക്കുന്നത് ഷിബിൻ ഫ്രാൻസിസാണ്. ദുൽഖർ ചിത്രം സി.ഐ. എ എന്ന ചിത്രത്തിന് വേണ്ടിയാണ് ഷിബിൻ അവസാനമായി തിരക്കഥ ഒരുക്കിയിരുന്നത്. അണ്ടർ വേൾഡിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു, ഷൂട്ടിംഗ് വൈകാതെ തന്നെ ആരംഭിക്കും. ഫർഹാൻ ഫാസിലിന്റെ മൂന്നാമത്തെ ചിത്രമായിരിക്കും ഇത്, 2014ൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. ഫഹദിന്റെ സഹോദരൻ കൂടിയ ഫർഹാൻ ഫാസിലിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം ആയിരുന്നു ‘ബഷീറിന്റെ പ്രേമലേഖനം. മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാളായ ആസിഫ് അലിയും അണ്ടർവേൽഡിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ആസിഫ് അലിയുടെ ‘ഇബിലീസ്’ എന്ന രോഹിത് വി. എസ് ചിത്രം ഇന്നാണ് കേരളത്തിൽ പ്രദർശനത്തിനെത്തിയത്. അരുൺ കുമാർ അരവിന്ദന്റെ സംവിധാനത്തിൽ ആസിഫ് അലിയും- ഫർഹാനും ആദ്യമായി ഒന്നിക്കുമ്പോൾ പുതുമയാർന്ന ദൃശ്യാവിഷ്ക്കാരമാണ് സിനിമ പ്രേമികൾ പ്രതീക്ഷിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close