താരമൂല്യം മാത്രമല്ല ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രണവ് എത്താനുള്ള കാരണം; അരുൺ ഗോപി വെളിപ്പെടുത്തുന്നു….

Advertisement


മോഹൻലാലിൻറെ മകൻ എന്ന നിലയിൽ മലയാളികളുടെ മുഴുവൻ സ്നേഹം നേടിയിരുന്ന പ്രണവ് മോഹൻലാൽ എന്ന അപ്പു മലയാളി പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമായി മാറിയത് ഒറ്റ ചിത്രത്തിലൂടെയാണ്. താൻ നായകൻ ആയി എത്തിയ ആദ്യ ചിത്രം തന്നെ ബ്ലോക്ക്ബസ്റ്റർ വിജയം ആയതോടെ പ്രണവ് എന്ന യുവ താരത്തിന്റെ താര മൂല്യം ഇന്ന് മലയാളത്തിലെ പല പരിചയ സമ്പന്നരായ യുവതാരങ്ങൾക്കൊപ്പം എത്തി. ജീത്തു ജോസെഫ് ഒരുക്കിയ ആദിയിൽ പ്രണവ് കാഴ്ച വെച്ചത് മലയാള സിനിമയിലെ ഇന്നത്തെ ഒരു യുവ താരവും കാഴ്ച വെച്ചിട്ടില്ലാത്ത തരത്തിലുള്ള ഗംഭീര ആക്ഷൻ പ്രകടനമാണ്. അത് തന്നെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രവും  പ്രണവിലേക്കു എത്താൻ കാരണമായത്.
അത് വെളിപ്പെടുത്തുന്നത് ഈ ചിത്രം സംവിധാനം ചെയ്ത അരുൺ ഗോപി തന്നെയാണ്.

പ്രണവിന്റെ താര മൂല്യത്തിന് ഒപ്പം ഈ ചിത്രത്തിലെ നായകന് വേണ്ട മെയ്‌വഴക്കവും ഉള്ളത് കൊണ്ടാണ് ഈ ചിത്രത്തിൽ പ്രണവിനെ കാസ്റ്റ് ചെയ്തത് എന്ന് അരുൺ ഗോപി പറയുന്നു. ഈ ചിത്രത്തിൽ ഒരു സർഫിങ് ഇൻസ്ട്രക്റ്റർ ആയാണ് പ്രണവ് അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ അഭിനയിക്കുന്നതിനായി ഒരു മാസത്തോളം ഇൻഡോനേഷ്യയിലെ ബാലിയിൽ പോയി സർഫിങിൽ പരിശീലനം നേടിയിരുന്നു പ്രണവ്. മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ആണ് ഈ ചിത്രം നിർമ്മിച്ചത്. വരുന്ന ഇരുപത്തിയാറിനു ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിലീസ് ചെയ്യും. പുതുമുഖമായ സായ ഡേവിഡ് നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രം രചിച്ചതും അരുൺ ഗോപി തന്നെയാണ്. രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം അരുൺ ഗോപി ഒരുക്കിയ ചിത്രമാണ് ഇത്

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close