മനസ്സിൽ വെക്കാനൊരു ചിത്രം; ‘ചെമ്പരത്തിപ്പൂ’വിനെ നെഞ്ചിലേന്തി അരുൺ ഗോപി

Advertisement

അസ്‌കര്‍ അലിയെ നായകനാക്കി അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായ ‘ചെമ്പരത്തിപ്പൂ’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. പ്രണയത്തിനും ഹാസ്യത്തിനും സംഗീതത്തിനും പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ അഥിതി രവിയും പാർവതി അരുണുമാണ് നായികമാർ. 23 വയസ് പ്രായമുള്ള ഒരു യുവാവിന്റെ ഇപ്പോഴത്തെ ജീവിതവും പ്രണയവും അയാളുടെ സ്‌കൂൾ കാലഘട്ടത്തിലെ പ്രണയവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അജു വർഗീസ്, ധർമ്മജൻ ബോർഗാട്ടി, വിശാഖ് നായർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഇപ്പോൾ സിനിമാലോകവും ഏറ്റെടുത്തിരിക്കുകയാണ്.

കാണുന്ന മനസ്സിനെ തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമാണ് ചെമ്പരത്തിപ്പൂവെന്നാണ് രാമലീലയുടെ സംവിധായകനായ അരുൺ ഗോപി പറഞ്ഞത്. ‘ചെവിയിൽ അല്ല മനസിൽ വെക്കാനാണ്’ ഈ ചെമ്പരത്തിപ്പൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിൽ സിനിമാലോകത്ത് ചെമ്പരത്തിപ്പൂ എന്ന മനോഹര ചിത്രം ചർച്ചയാകുകയാണ്.

Advertisement

സ്കൂൾ കാലഘട്ടങ്ങളും പഴയ ഓർമകളുമെല്ലാം മനോഹരമായി ഈ സിംപിൾ സിനിമയിലൂടെ സംവിധായകൻ ആവിഷ്കരിച്ചിട്ടുണ്ട്. പണ്ട് പറഞ്ഞുകേട്ടിട്ടുള്ള അല്ലെങ്കിൽ അനുഭവിച്ചറിഞ്ഞിട്ടുള്ള ഒരു പ്രണയം നമ്മുടെ മനസിലേക്ക് കൊണ്ടുവരാൻ ഈ ചിത്രത്തിന് കഴിയും. ഡ്രീംസ് സ്‌ക്രീൻസിന്റെ ബാനറിൽ ഭുവനേന്ദ്രൻ, ബോസ് എന്നിവർ ചേർന്നാണ് ‘ചെമ്പരത്തിപ്പൂ’ നിർമിച്ചിരിക്കുന്നത്. സന്തോഷ് അണിമയാണ് ഛായാഗ്രഹണം. നവാഗതനായ ജിനില്‍ ജോസ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ എഴുതുന്ന ഹാനങ്ങള്‍ക്ക് എആര്‍ രാകേഷും റിത്വിക്കുമാണ് സംഗീതം നല്‍കിയിരിക്കുന്നത്. മാക്‌സ് ലാബ് ആണ് ചിത്രം തിയറ്ററുകളിലെത്തിച്ചിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close