തമിഴ് നടൻ വിശാലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

Advertisement

പ്രശസ്ത തമിഴ് നടനും തമിഴ് നാട് നടികർ സംഘത്തിന്റെ പ്രെസിഡന്റും ആയ നടൻ വിശാലിനെതിരെ ജാമ്യമില്ലാ അറെസ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണ് എഗ്മോര്‍ കോടതി. വിശാലിന്റെ പേരിലുള്ള നിര്‍മാണ കമ്പനി നികുതി വെട്ടിപ്പ് നടത്തിയെന്ന കേസിലാണ് കോടതി ഇങ്ങനെ ഒരു ഉത്തരവ് നൽകിയത്. ചെന്നൈയിലെ അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വിശാൽ ഹാജരാകേണ്ടതായിരുന്നു എന്നും, എന്നാല്‍ വിചാരണയ്ക്ക് വിശാല്‍ എത്തിയില്ലെന്നുമാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിശാലിന്റെ സിനിമാ നിര്‍മാണ കമ്പനിയിലെ ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളത്തില്‍ നിന്നും ആദായ നികുതിയിനത്തിൽ പണം പിടിച്ചിട്ടും അതൊന്നും നികുതി വിഭാഗത്തിൽ അടച്ചില്ല എന്നതാണ് വിശാലിനെതിരെ ചുമത്തപ്പെട്ടിരിക്കുന്ന കേസ്.

അഞ്ചു വര്‍ഷമായി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും നിശ്ചിത തുക നികുതിയ്ക്കായി പിടിക്കുന്നുണ്ടായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. മാത്രമല്ല പരാതിയുമായി ബന്ധപ്പെട്ട് 2017ല്‍ വടപളനിയിലെ വിശാല്‍ ഫിലിം ഫാക്ടറിയില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുകയും ചെയ്തു. കോടതിയില്‍ ഹാജരാകണമെന്നു കാണിച്ചുള്ള സമന്‍സ് തന്റെ കക്ഷിക്ക്‌ ലഭിച്ചിരുന്നില്ലെന്ന് വിശാലിന്റെ വക്കീൽ കോടതിയില്‍ വ്യക്തമാക്കിയിരുന്നു എങ്കിലും സമന്‍സ് ലഭിക്കാതെ കോടതിയില്‍ ഹാജരാക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന അപേക്ഷ എങ്ങനെ സമര്‍പ്പിച്ചു എന്നാണ് എതിർഭാഗം വക്കീൽ വാദിച്ചത്. രണ്ടാം തവണയാണ് സമൻസ് അയച്ചിട്ടും വിശാൽ കോടതിയിൽ ഹാജരാവാത്തതു എന്നും എതിർഭാഗം വക്കീൽ ചൂണ്ടി കാട്ടിയതിന്റെ ഫലമായാണ് ഇപ്പോൾ ജാമ്യമില്ലാത്ത അറസ്റ്റ് വാറന്റ് വിശാലിനെതിരെ പുറപ്പെടുവിച്ചിരിക്കുന്നത്. ആദ്യം ജൂലൈ 24 നു നൽകിയ ഡേറ്റിൽ വിശാൽ ഹാജരാവാത്തതിനാൽ ഇനി വിചാരണ നടക്കുക ഓഗസ്റ്റ് 28 നു ആണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close