അജയന്റെ രണ്ടാം മോഷണം സംവിധായകന്റെ ചിത്രത്തിൽ പൃഥ്വിരാജ്?; അപ്‌ഡേറ്റ് പ്രതീക്ഷയോടെ ആരാധകർ

Advertisement

അജയന്റെ രണ്ടാം മോഷണം എന്ന ടോവിനോ തോമസ് ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച സംവിധായകൻ ആണ് ജിതിൻ ലാൽ. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഈ ഫാന്റസി ആക്ഷൻ ഡ്രാമ നൂറു കോടി ക്ലബിലും ഇടം പിടിച്ചിരുന്നു. ടോവിനോ തോമസ് മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ ഉപയോഗിച്ച് ഒരു സിനിമാറ്റിക് യൂണിവേഴ്‌സ് ഉണ്ടാക്കാനുള്ള പ്ലാൻ ഉണ്ടെന്നും ജിതിൻ ലാൽ വെളിപ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, ജിതിൻ ലാൽ ഒരുക്കുന്ന രണ്ടാമത്തെ ചിത്രത്തിൽ യുവസൂപ്പർതാരം പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തും. ജിതിന്റെ പുതിയ ചിത്രത്തിന്റെ ചർച്ചകൾ പൃഥ്വിരാജ് സുകുമാരനുമായി നടക്കുകയാണെന്നും, ഒരുപാട് വൈകാതെ ചിത്രത്തിന്റെ അപ്‌ഡേറ്റ് ഉണ്ടാകുമെന്നും ആണ് സൂചന.

Advertisement

ജിതിൻ ലാലിൻറെ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗം ആയിരിക്കും ഈ ചിത്രമെന്നും, ഇതൊരു സൂപ്പർ നാച്ചുറൽ ഫാന്റസി ചിത്രം ആയിരിക്കുമെന്നുമാണ് സ്ഥിരീകരിക്കാത്ത വാർത്തകൾ പറയുന്നത്. അന്യഗ്രഹ ജീവികൾ ഉൾപ്പെടെ കഥയിൽ വരുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ഇതെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ സൂചിപ്പിക്കുന്നു.

ജിതിൻ ലാൽ ഒരുക്കിയ ആദ്യ ചിത്രത്തിൽ ശബ്ദ സാന്നിധ്യമായി മോഹൻലാലും എത്തിയിരുന്നു. ജിതിൻ ലാലിന് മോഹൻലാലിൻറെ ഓപ്പൺ ഡേറ്റ് ഉണ്ടെന്നും, മോഹൻലാലിന്റെ കടുത്ത ആരാധകനായ ജിതിനിൽ നിന്ന് ഒരു മോഹൻലാൽ ചിത്രവും പ്രതീക്ഷിക്കാമെന്നും അടുത്തിടെ ചില പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close