ചരിത്രം ആവർത്തിച്ച് ജനപ്രിയ നായകൻ; അന്ന് മലർവാടി ആർട്സ് ക്ലബ്, ഇന്ന് തട്ടാശ്ശേരി കൂട്ടം; ഒരു കൊച്ചു ചിത്രം കൂടി വലിയ വിജയത്തിലേക്ക്

Advertisement

വർഷങ്ങൾക്ക് മുൻപ് മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രങ്ങളിൽ ഒന്നായിരുന്നു മലർവാടി ആർട്സ് ക്ലബ്. വിനീത് ശ്രീനിവാസൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഈ ചിത്രത്തിലൂടെയാണ് നിവിൻ പോളി, അജു വർഗീസ് ഉൾപ്പെടെയുള്ള ഒരുപിടി കലാകാരന്മാർ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ജനപ്രിയ നായകൻ ദിലീപ് നിർമ്മിച്ച ഈ കൊച്ചു ചിത്രം അന്ന് മികച്ച വിജയമാണ് നേടിയത്. ഒരു സൗഹൃദ സംഘത്തിന്റെ കഥയാണ് ആ ചിത്രം പറഞ്ഞത്. ഇപ്പോഴിതാ ഒരിക്കൽ കൂടി ആ ചരിത്രം ആവർത്തിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ദിലീപ് തന്നെ നിർമ്മിച്ച ഒരു കൊച്ചു ചിത്രം കൂടി ഇപ്പോൾ പ്രേക്ഷകർ സ്വീകരിക്കുകയാണ്. ദിലീപിന്റെ അനുജനായ അനൂപ് പദ്മനാഭൻ ആദ്യമായി സംവിധാനം ചെയ്ത തട്ടാശേരി കൂട്ടമെന്ന ഈ ചിത്രവും ഒരു സൗഹൃദ സംഘത്തിന്റെ കഥയാണ് പറയുന്നതെന്നത് ഒരുപക്ഷെ യാദൃശ്ചികം മാത്രമാവാം. എന്നാലും യുവതാരങ്ങളെ വെച്ച് ദിലീപ് നിർമ്മിച്ച ഈ ചിത്രം ഇപ്പോൾ യുവ പ്രേക്ഷകരും കുടുംബ പ്രേക്ഷകരും ഒരേപോലെ സ്വീകരിക്കുകയാണ്.

സന്തോഷ് എച്ചിക്കാനം തിരക്കഥ രചിച്ച ഈ ചിത്രത്തിൽ മലയാളി പ്രേക്ഷകർക്ക് സുപരിചിതരായ ഒരുപറ്റം യുവനടന്മാരാണ് അഭിനയിക്കുന്നത്. അർജുൻ അശോകൻ, ഗണപതി, അനീഷ് ഗോപാൽ, ഉണ്ണി രാജൻ പി ദേവ്, അപ്പു എന്നിവർ, സഞ്ജയ്, അബ്ബാസ്, കലേഷ്, സുബു, ചീക്കുട്ടൻ എന്നീ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിൽ പ്രിയംവദ, വിജയ രാഘവൻ, സിദ്ദിഖ്, സുരേഷ് മേനോൻ, ഷൈനി സാറ, ശ്രീലക്ഷ്മി എന്നിവരും വേഷമിട്ടിട്ടുണ്ട്. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ആദ്യ പകുതിയും, ഒരു ത്രില്ലർ മൂഡിലേക്ക് മാറുന്ന രണ്ടാം പകുതിയും ഈ ചിത്രത്തെ അതീവ രസകരമാക്കിയിട്ടുണ്ട്. നല്ല പാട്ടുകളും, പ്രണയവും, ആക്ഷനുമെല്ലാം കോർത്തിണക്കിയൊരുക്കിയ ഈ ചിത്രത്തിൽ വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യമുണ്ട്. ഏതായാലും സംവിധായകനായുള്ള ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ കയ്യടി നേടിയെടുക്കാൻ അനൂപ് പദ്മനാഭൻ എന്ന നവാഗതന് സാധിച്ചു എന്നിടത് തന്നെയാണ് ഈ ചിത്രം വിജയം നേടിയിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close