
ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ‘അരവിന്ദന്റെ അതിഥികൾ’. വിനീത് ശ്രീനിവാസനെ നായകനാക്കി എം. മോഹനനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കുടുംബ പ്രേക്ഷകർ ഏറ്റടുത്ത ഈ ചിത്രം വൻ വിജയം കരസ്ഥമാക്കി മുന്നേറുകയാണ്. സിനിമ പ്രേമികൾക്ക് കാത്തിരുന്നു കിട്ടിയ ഫീൽ ഗുഡ് മൂവിയാണ് ‘അരവിന്ദന്റെ അതിഥികൾ’. കഥ പറയുമ്പോൾ, മാണിക്യക്കല്ല് എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത എം. മോഹനന്റെ വലിയൊരു തിരിച്ചു വരവ് കൂടിയായിരുന്നു ഈ ചിത്രം. വിനീത് ശ്രീനിവാസന്റെ കരിയറിലെ തന്നെ പൊൻതൂവലായി ചിത്രം മാറിയിരിക്കുകയാണ്. നിഖില വിമലാണ് ചിത്രത്തിൽ നായികയായി പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനയ്താക്കളായ ശ്രീനിവാസനും ഉർവശിയും മലയാളത്തിൽ നല്ലൊരു തിരിച്ചു വരവും ഈ ചിത്രത്തിലൂടെ നടത്തിയിരുന്നു.
‘അരവിന്ദന്റെ അതിഥികൾ’ കേരളത്തിൽ 100 ദിവസം പ്രദർശനം പൂർത്തിയാക്കിയിരിക്കുകയാണ്. വളരെ ലോ ഹൈപ്പിൽ വന്ന ചിത്രം പ്രേക്ഷകരുടെ മികച്ച പ്രതികരണം മൂലം വലിയ തോതിൽ സ്ക്രീൻ വർദ്ധനവും നേടി 3 മാസത്തോളം നിറഞ്ഞ സദസ്സിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. 101 ദിവസങ്ങൾ ചിത്രം പിന്നിടുമ്പോൾ 20 തീയറ്ററുകളിൽ ചിത്രം ഇന്നും പ്രദർശനം തുടരുന്നുണ്ട്. കണ്ടിറങ്ങുന്ന ഓരോ കുടുംബ പ്രേക്ഷകരും വീണ്ടും അരവിന്ദനെ കാണാൻ തീയറ്ററുകൾ തേടി പിടിച്ചു വരുന്നുണ്ട്. അമ്മയുടെയും മകന്റെയും ബന്ധത്തിന്റെ ആഴം മനസ്സിലാക്കി തരുന്ന ചിത്രം സിനിമ പ്രേമികൾക്ക് ഒരു പുത്തൻ സിനിമ അനുഭവം സമ്മാനിക്കും. ചിത്രത്തിലെ പഞ്ചാത്തല സംഗീതമായിരുന്നു ഉടനീളം മികച്ചു നിന്നത്. ഷാൻ റഹ്മാമാന്റെ സംഗീതവും പഞ്ചാത്തല സംഗീതവും ചിത്രത്തിന് മുതൽ കൂട്ടായിരുന്നു, ഒരുപാട് പ്രശംസകളും അദ്ദേഹത്തെ തേടിയത്തി. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹമണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് രഞ്ജൻ അബ്രഹമാണ്. പതിയാര എന്റർടൈന്മെന്റ്സിന്റെയും ബിഗ് ബാംഗ് എന്റർടൈന്മെന്റ്സിന്റെയും ബാനറിൽ പ്രദീപ് കുമാർ , പതിയാര, നോബിൾ ബാബു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.