വമ്പൻ റിലീസുകളുടെ ഇടയിലും തലയെടുപ്പോടെ ‘അരവിന്ദന്റെ അതിഥികൾ’ നൂറാം ദിവസത്തിലേക്ക്…

Advertisement

ഈ വർഷം പുറത്തിറങ്ങിയ മലയാള സിനിമകളിൽ ഏറ്റവും മികച്ച ഫീൽ ഗുഡ് ചിത്രമാണ് ‘അരവിന്ദന്റെ അതിഥികൾ’. തിരിച്ചു വരവിന്റെ സിനിമ എന്ന് തന്നെ വിശേഷിപ്പിക്കാം. മാണിക്യക്കല്ല്, കഥ പറയുമ്പോൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എം. മോഹനന്റെ വലിയ തിരിച്ചു വരവിന് ഈ ചിത്രം വഴിയൊരുക്കി. അദ്ദേഹത്തിന്റെ അവസാനം പുറത്തിറങ്ങിയ 916, മൈ ഗോഡ് എന്നീ ചിത്രങ്ങൾ പ്രതീക്ഷിച്ച നിലവാരം ബോക്സ് ഓഫീസിൽ പുലർത്താൻ സാധിച്ചില്ല പകരം മൂന്ന് വർഷങ്ങൾക്ക് ശേഷം ‘അരവിന്ദന്റെ അതിഥികൾ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ വീണ്ടും നിറസാനിധ്യമായി മാറിയിരിക്കുകയാണ്. വിനീത് ശ്രീനിവാസനാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ‘ആന അലറലോടലറൽ’ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്, ‘അരവിന്ദന്റെ അതിഥികൾ’ എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകർ പ്രിയ താരമായി തിരിച്ചു വന്നിരിക്കുകയാണ്. ദിലീപ് ചിത്രം ‘ലവ് 24×7’ എന്ന ചിത്രത്തിലെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നിഖില വിമൽ ഏറെ വർഷങ്ങൾക്ക് ശേഷം നായികയായി വേഷമിടുന്ന ചിത്രം കൂടിയായിരുന്നു ‘അരവിന്ദന്റെ അതിഥികൾ’. ഒരു ഫീൽ ഗുഡ് ഫാമിലി എന്റർട്ടയിനർ എന്ന നിലയക്ക് ഏതൊരു പ്രേക്ഷനേയും തൃപ്തിപെടുത്താൻ സംവിധായകന് സാധിച്ചു എന്ന് തന്നെ പറയണം. പതിയാര എന്റർടൈന്മെന്റ്സിന്റെയും ബിഗ് ബാംഗ് എന്റർടൈന്മെന്റ്സിന്റെയും ബാനറിൽ പ്രദീപ് കുമാർ , പതിയാര, നോബിൾ ബാബു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

പല വലിയ റീലീസുകളുടെ ഇടയിലും തലയെടുപ്പോടെയാണ് ‘അരവിന്ദന്റെ അതിഥികൾ’ മുന്നേറുന്നത്. 100 ദിവസത്തിലേക്ക് ചുവട് വെക്കുന്ന ചിത്രം 20 തീയറ്ററുകളിൽ നിലവിൽ പ്രദർശനം തുടരുന്നുണ്ട്. ഈ വർഷത്തെ ഏറ്റവും വലിയ വിജയത്തിലേക്ക് ചിത്രം നീങ്ങുന്നത്. 2018 ന്റെ ആദ്യ പകുതി പൂർത്തിയാകുമ്പോൾ 20 തീയറ്ററിൽ 100 ദിവസത്തിലേക്ക് കുതിക്കുന്ന ഈ വർഷത്തെ ഏക ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. വിനീത് ശ്രീനിവാസന്റെ കരിയർ ബെസ്റ്റ് ചിത്രമായാണ് സിനിമ പ്രേമികൾ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. കുടുംബ പ്രേക്ഷകർ ആഗ്രഹിക്കുന്ന എല്ലാ ചേരുവകളും കൂടിയ ഒരു ചിത്രം ഈ അടുത്തൊന്നും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല, കാത്തിരുന്നു കിട്ടിയ നിധിയാണ് ‘അരവിന്ദന്റെ അതിഥികൾ’ എന്നാണ് പ്രേക്ഷക പ്രതികരണം. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരങ്ങളായ ഉർവശിയും, ശ്രീനിവാസും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു വലിയൊരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ഷാൻ റഹ്‌മാനാണ്. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹമണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് രഞ്ജൻ അബ്രഹമാണ്. എം. മോഹനന്റെ അടുത്ത ചിത്രം വീണ്ടും വിനീത് ശ്രീനിവാസനുമായി മറ്റൊരു ഫീൽ ഗുഡ് ഫാമിലി എന്റർടൈയിനർ ആയിരിക്കുമെന്നും സൂചനയുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close