ഇരുനൂറിലധികം സംഗീതജ്ഞർ, 365 രാത്രികൾ, കുറുക്കു വഴികളില്ല; ആ റീമിക്‌സിനെതിരെ പൊട്ടിത്തെറിച്ചു എ ആർ റഹ്മാൻ

Advertisement

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബോളിവുഡിലെ ട്രെന്റാണ് സൂപ്പർ ഹിറ്റായി മാറിയ ഗാനങ്ങളുടെ റീമിക്സ് ഒരുക്കുകയെന്നത്. പല ചിത്രങ്ങളിലും ഐറ്റം നമ്പറുകളായി ഇങ്ങനെ റീമിക്‌സ് ഗാനങ്ങൾ ഉപയോഗിക്കുകയും ചെയ്യാറുണ്ട്. അതിൽ ചിലത് പ്രേക്ഷകർ സ്വീകരിക്കുകയും കൂടുതലും തിരസ്‌കരിക്കുകയുമാണ് ചെയ്യാറ്. ഇങ്ങനെ റീമിക്‌സ് ചെയ്യുന്നവർ പലപ്പോഴും ആ ഗാനം ഒറിജിനലായി ഒരുക്കിയ സംഗീത സംവിധായകനോട് അനുവാദം വാങ്ങുന്നത് പോലുമില്ല എന്നതാണ് മറ്റൊരു വിചിത്രമായ വസ്തുത. ഇങ്ങനെയുള്ള റീമിക്സിനെതിരെ പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ സംഗീത സംവിധായകരും ആരാധകരും പ്രതിഷേധം അറിയിക്കാറുണ്ട്. ഇപ്പോൾ അങ്ങനെ പ്രതിഷേധവുമായി വന്നിരിക്കുന്നത് സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ആണ്.

എ ആര്‍ റഹ്മാന്റെ സംഗീതത്തില്‍, വർഷങ്ങൾക്കു മുൻപ് പുറത്തിറങ്ങിയ ഡല്‍ഹി 6 എന്ന ബോളിവുഡ് ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനമായ മസക്കലിയുടെ റീമിക്സ് ആണ് പുറത്തിറങ്ങിയിരിക്കുന്നത്. യുവ താരം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും താര സുതാരിയയും അഭിനയിച്ച ഈ റീമിക്‌സ് ഗാനം മസക്കലി 2.0 എന്ന പേരിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ഈ റീമിക്‌സ് പുറത്തിറങ്ങിയപ്പോൾ മുതൽ ആരാധകര്‍ തങ്ങളുടെ അനിഷ്ടം രേഖപ്പെടുത്തി മുന്നോട്ടു വന്നിരുന്നു. അതിനു പിന്നാലെയാണ് ഒറിജിനലിന്റെ സംഗീത സംവിധായകനായ എ ആര്‍ റഹ്മാന്‍ തന്നെ വളരെ രൂക്ഷമായ ഭാഷയിൽ തന്റെ അതൃപ്തിയും പ്രതികരണവും രേഖപ്പെടുത്തിയത്. എല്ലാവരും ഒറിജിനൽ കാണണം എന്ന് ട്വീറ്റ് ചെയ്ത അദ്ദേഹം, ഈ ഗാനമൊരുക്കാൻ 200 ലധികം സംഗീതജ്ഞർക്കൊപ്പം 365 ദിവസത്തോളം നീണ്ടു നിന്ന ക്രിയാത്മകമായ പ്രവർത്തനം വേണ്ടി വന്നു എന്നും അതിൽ കുറുക്കുവഴികളില്ല എന്നും കൂട്ടിച്ചേർത്തു. ഏതായാലും ഈ കാര്യത്തിൽ പൂർണ്ണ പിന്തുണയുമായി ആരാധകരും എ ആർ റഹ്മാനൊപ്പമുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close