‘ആ അടുപ്പമാണ് മോഹൻലാലിനൊപ്പം ആറാട്ടിൽ അഭിനയിക്കാൻ കാരണമായത്…’ എ.ആർ റഹ്മാൻ പറയുന്നു

Advertisement

അണിയറയിൽ ഒരുങ്ങുന്ന പുതിയ മോഹൻലാൽ ചിത്രമാണ് ആറാട്ട്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ മറ്റുമായി വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണിപ്പോൾ. വിഖ്യാത സംഗീതജ്ഞൻ എ.ആർ റഹ്മാൻ ആറാട്ടിന്റെ ഭാഗമാകുന്നു എന്നുള്ള വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. മോഹൻലാലിനൊപ്പം എ. ആർ റഹ്മാനും അഭിനയിക്കുന്നു എന്ന വാർത്ത ആരാധകർക്ക് വലിയ ആവേശമാണ് നൽകിയത്. ഇരു ഇതിഹാസ താരങ്ങളും ഒന്നിക്കുന്ന രംഗം ചിത്രീകരിക്കാൻ മലയാള സിനിമയെ സംബന്ധിച്ചിടത്തോളം താങ്ങാൻ പറ്റാത്ത ഭീമമായ തുക ചെലവഴിക്കേണ്ടി വന്നു എന്ന് ബി. ഉണ്ണികൃഷ്ണൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ബി. ഉണ്ണികൃഷ്ണൻ തന്റെ പുതിയ ചിത്രത്തിൽ എ.ആർ റഹ്മാനെ അഭിനയിപ്പിക്കാൻ ഉണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറഞ്ഞത്. എ. ആർ റഹ്മാൻ വളരെ തിരക്കുള്ള ഒരാളാണ്, ഡേറ്റ് കിട്ടുക അത്ര എളുപ്പമല്ല, അദ്ദേഹം അങ്ങനെ ചിത്രങ്ങളിൽ അഭിനയിക്കുകയല്ല, നല്ല ചമ്മൽ ഉള്ള ആളാണ് അങ്ങനെ നിരവധി ആശങ്കകൾ ഉള്ളിൽ വച്ചു കൊണ്ടാണ് എ.ആർ റഹ്മാനെ സമീപിച്ചതെന്ന് ബി.ഉണ്ണികൃഷ്ണൻ പറയുന്നു.

ആറാട്ടിൽ അഭിനയിക്കണമെന്ന് എ.ആർ റഹ്മാമാനോട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം ആദ്യം സമ്മതിച്ചില്ല. ചിത്രത്തിന്റെ തിരക്കഥ അയച്ചു കൊടുത്തു പലതവണ സംസാരിച്ചു. ആദ്യഘട്ടത്തിൽ ഒന്നും അദ്ദേഹം ഒരു താല്പര്യവും കാണിച്ചില്ല എന്ന് ബി.ഉണ്ണികൃഷ്ണൻ പറയുന്നു. അഭിനയിക്കാൻ വന്നില്ലെങ്കിൽ ഈ സിനിമ തന്നെ ചിലപ്പോൾ നടന്നില്ല എന്ന സാഹചര്യം വന്നപ്പോഴാണ് എ.ആർ റഹ്മാൻ അഭിനയിക്കാൻ സമ്മതിച്ചതെന്ന് ഉണ്ണികൃഷ്ണൻ പറയുന്നു. ഈ കാരണം കൂടാതെ മറ്റൊരു പ്രധാനപ്പെട്ട കാരണം മൂലമാണ് ആറാട്ടിൽ അഭിനയിക്കാൻ അദ്ദേഹം സമ്മതിച്ചതെന്ന് ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തുകയും ചെയ്തു. എ.ആർ റഹ്മാൻ വിശദീകരിച്ച കാരണം ബി.ഉണ്ണികൃഷ്ണൻ പങ്കുവയ്ക്കുകയും ചെയ്തു. മലയാള സിനിമയോട് തനിക്ക് വല്ലാത്ത അടുപ്പമുണ്ട്. ജോൺസൻ മാഷിനോടും അർജുനൻ മാസ്റ്ററിനോടും റഹ്മാന് വലിയ ആത്മബന്ധമുണ്ട്. മോഹൻലാൽ ചിത്രമായ യോദ്ധയ്ക്ക് വേണ്ടി മലയാളത്തിൽ ആദ്യമായി റഹ്മാൻ സംഗീതം ഒരുക്കിയിട്ടുണ്ട്. ആറാട്ടിലേയ്ക്ക് എ. ആർ റഹ്മാൻ കടന്നു വന്നതിന് ഇത്തരത്തിൽ നിരവധി കാരണങ്ങൾ ഉണ്ടെന്ന് ബി. ഉണ്ണികൃഷ്ണൻ സാക്ഷ്യപ്പെടുത്തുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close