ഒരുമിച്ചു പട്ടിണി പങ്കു വെച്ച ടിറ്റോ വിൽസന്റെ വിജയത്തിൽ അഭിമാനം എന്ന് അപ്പാനി ശരത്; മറഡോണക്ക് വിജയം നേർന്നു ഫേസ്ബുക് പോസ്റ്റ്..!

Advertisement

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ കുടിയേറിയ രണ്ടു കഥാപാത്രങ്ങൾ ആയിരുന്നു അപ്പാനി രവിയും യു ക്ലാമ്പ് രാജനും. ഈ കഥാപാത്രങ്ങൾക്കു ജീവൻ നൽകിയ ശരത് കുമാറും ടിറ്റോ വിൽസണും ഇന്ന് മലയാളത്തിലെ തിരക്കേറിയ രണ്ടു നടന്മാരായി മാറി കഴിഞ്ഞു. ഇപ്പോഴിതാ ടോവിനോ തോമസിനൊപ്പം വളരെ നിർണ്ണായകമായ ഒരു വേഷത്തിൽ ടിറ്റോ വിൽ‌സൺ അഭിനയിച്ച മറഡോണ എന്ന ചിത്രം സൂപ്പർ വിജയം നേടി തിയേറ്ററിൽ മുന്നേറുമ്പോൾ ടിറ്റോയുടെ അടുത്ത സുഹൃത്ത് കൂടിയായ ശരത് കുമാറിന്റെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്. മറഡോണക്ക് വിജയാശംസകൾ നേർന്നു കൊണ്ടാണ് അപ്പാനി ശരത് കുമാർ എന്ന് ഇപ്പോൾ അറിയപ്പെടുന്ന ശരത് കുമാറിന്റെ ഫേസ്ബുക് പോസ്റ്റ്.

ജീവനും, ജീവിതവും നൽകിയത് അരങ്ങ് ആണെന്നും അവിടെ ഒപ്പം കൂടിയവരുടെയും, ഒപ്പം കൂട്ടിയവരുടെയും പട്ടിക അവസാനിക്കുന്നതേയില്ല എന്നും ശരത് കുമാർ പറയുന്നു. അതിൽ ഏറെ സന്തോഷകരം തോളോട് തോളുരുമ്മിയവരുടെവിജയം നേരിട്ടു കാണുന്നതാണ് എന്നാണ് അദ്ദേഹം പറയുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയും , ചെമ്പൻ വിനോദും മുതൽ തന്നെ നെഞ്ചോടു ചേർത്തവർ നിരവധി ആണെന്നും അതിൽ ഏറ്റവും പ്രിയപ്പെട്ട ലാലേട്ടനും ഉണ്ടെന്നും ശരത് ഓർത്തെടുക്കുന്നു..മറഡോണ എന്ന ചിത്രത്തിലേക്ക് വരുമ്പോൾ, തന്റെ കൂട്ടുകാരനായ ടിറ്റോ വിൽസൺ യു ക്ലാമ്പ് രാജനിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ ഒരു പേരാണ് എന്നും അവൻ തന്റെ സുഹൃത്തായതിൽ താൻ ഏറെ അഭിമാനിക്കുന്നു എന്നും ശരത് കുമാർ പറയുന്നു .

Advertisement

യു ക്ലാമ്പ് രാജനുശേഷം ടിറ്റോ വീണ്ടും മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മറ്റൊരു കഥാ പാത്രമാണ് മറഡോണയിൽ അവതരിപ്പിച്ചത് എന്നും നമ്മുടെ സ്വന്തം ബൂസ്റ്റ് മാത്തനോടൊപ്പം റ്റിറ്റോക്കു അരങ്ങ് തകർക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു എന്നും ശരത് കുമാർ പറഞ്ഞു. തങ്ങൾ ഒരുമിച്ചു പട്ടിണി പങ്കുവച്ചവരായതിനാൽ കൂടുതൽ അഭിമാനം തോന്നുന്നു എന്ന് പറഞ്ഞ ശരത് കുമാർ ടിറ്റോ മലയാള സിനിമയുടെ പ്രതീക്ഷയും ഒപ്പം തന്റെ സ്വകാര്യ അഹങ്കാരവും ആണെന്നും പറഞ്ഞാണ് നിർത്തുന്നത്. മറഡോണയിൽ സുധി എന്ന് പേരുള്ള കഥാപാത്രമാണ് ടിറ്റോ അവതരിപ്പിച്ചത്. നവാഗതനായ വിഷ്ണു നാരായണൻ സംവിധാനം ചെയ്ത ഈ ചിത്രം മികച്ച വിജയമാണ് നേടുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close