അപ്പാനി രവിക്ക് ലോട്ടറി; മോഹന്‍ലാലിന് ഒപ്പം രണ്ട് സിനിമകള്‍

Advertisement

അങ്കമാലി ഡയറീസിലൂടെ ഏറെ ശ്രദ്ധേയനായ താരമാണ് ശരത് കുമാര്‍. അപ്പാനി രവി എന്ന കഥാപാത്രം ശരത് കുമാറിന്‍റെ ജീവിതം വരെ മാറ്റി മറിച്ചു. ഒട്ടേറെ സിനിമകളാണ് അങ്കമാലി ഡയറീസിന് ശേഷം ശരത് കുമാറിനെ തേടിയെത്തിയത്.

അങ്കമാലി ഡയറീസിന് ശേഷം സണ്ണി വെയിന്‍ നായകനാകുന്ന പോക്കിരി സൈമണ്‍ എന്ന സിനിമയാണ് ശരത് കുമാറിന്‍റേതായി എത്തുന്നത്. വിജയുടെ കടുത്ത ഒരു ആരാധകനെയാണ് ചിത്രത്തില്‍ ശരത് കുമാര്‍ അവതരിപ്പിക്കുന്നത്.

Advertisement

പോക്കിരി സൈമണിന് ശേഷം ആനന്ദം ഫെയിം അനാര്‍ക്കലി മരയ്ക്കാര്‍ പ്രധാന വേഷത്തില്‍ എത്തുന്ന അമല എന്ന ത്രില്ലര്‍ ചിത്രത്തിലാണ് ശരത് കുമാര്‍ എത്തുക.

എന്നാല്‍ ഇതൊന്നുമല്ല ശരത് കുമാറിന്‍റെ കരിയറിനെ അമ്പരപ്പിക്കുന്നത്. കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിന് ഒപ്പം അടുപ്പിച്ച് രണ്ടു ചിത്രമാണ് അഭിനയിക്കാനായി ശരത് കുമാറിന് അവസരം ലഭിച്ചത്.

ലാല്‍ ജോസ് ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന വെളിപാടിന്‍റെ പുസ്തകം, ബിഗ് ബഡ്ജറ്റ് ചിത്രം ഒടിയന്‍ എന്നീ സിനിമകളിലാണ് മോഹന്‍ലാലിന് ഒപ്പം ശരത് കുമാര്‍ എത്തുക.

ഷൂട്ടിങ്ങ് അവസാനിച്ച വെളിപാടിന്‍റെ പുസ്തകത്തിന്‍റെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഓണം റിലീസായി ചിത്രം തിയേറ്ററില്‍ എത്തും.

മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമകളില്‍ ഒന്നായി ഒരുങ്ങുന്ന ഒടിയന്‍റെ ഷൂട്ടിങ്ങ് ഈ മാസം ആരംഭിക്കും.

ഈ രണ്ട് സിനിമകളും ശരത് കുമാറിന്‍റെ കരിയറിനെ തന്നെ മാറ്റി മറിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close