‘കോണ്ടസ’ യിലൂടെ അപ്പാനി രവി നായകനാകുന്നു

Advertisement

അങ്കമാലി ഡയറീസിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ അപ്പാനി രവി എന്ന ശരത് കുമാർ ‘കോണ്ടസ’ എന്ന ചിത്രത്തിലൂടെ നായകനാകുന്നു. സ്‌റ്റിൽ ഫോട്ടോഗ്രാഫർ സുധീപ്. ഇ.എസ്. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചെയ്യുന്ന കാര്യം മറച്ച് വച്ച് മറ്റൊരു പേരിൽ ചെയ്യുന്ന പ്രവൃത്തിയെന്നാണ് കോണ്ടസ എന്ന വാക്കിന്റെ അർത്ഥം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. മമ്മൂട്ടി നായകനായ മംഗ്ലീഷിന് രചന നിർവഹിച്ച റിയാസാണ് കോണ്ടസയുടെയും തിരക്കഥ ഒരുക്കുന്നത്. അൻസർ ത്വയ്ബ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പിപ്പി ക്രിയേറ്റീവ് വർക്ക്സ് (പ്രൈ) ലിമിറ്റഡിന്റെ ബാനറിൽ സുബാഷ് പിപ്പിയാണ് കോണ്ടസ നിർമ്മിക്കുന്നത്.

ഒരുപാടു നന്ദി.. ഇതുവരെ എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവരോടും നന്ദി.. ഇനിയും ഈ സ്‌നേഹവും സപ്പോര്‍ട്ടും കൂടെ കാണും എന്ന ഉറച്ച വിശ്വാസത്തോടെ.. ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ നായകനാകുന്നു എന്ന കുറിപ്പിനോടൊപ്പം ചിത്രത്തിന്റെ പോസ്റ്റർ താരം തന്നെ ഫേസ്ബുക്കിൽ ഷെയർ ചെയ്‌തിരുന്നു.

Advertisement

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിൽ ‘അപ്പാനി രവി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ശരത് കുമാർ സിനിമാ ലോകത്തേക്ക് ചുവടുവെച്ചത്. കഥാപാത്രം ശ്രദ്ധിക്കപെട്ടതോടെ അപ്പാനി രവി എന്ന പേരിൽ തന്നെയാണ് ശരത് കുമാർ അറിയപ്പെട്ടിരുന്നത്. തുടർന്ന് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച വെളിപാടിന്റെ പുസ്തകത്തിലും ശരത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിശാല്‍ നായകനായി അഭിനയിക്കുന്ന ‘സണ്ടൈക്കോഴി 2’ എന്ന സിനിമയിലൂടെ തമിഴിലും അരങ്ങേറ്റം നടത്താനൊരുങ്ങുകയാണ് ശരത്. അതേസമയം അടുത്തവർഷം ചിത്രീകരണമാരംഭിക്കുന്ന ‘ടോർച്ച്’ എന്ന ചിത്രത്തിലും അപ്പാനി ശരത്താണ് നായകൻ. കോട്ടയം നസീർ സംവിധായകനാകുന്ന ചിത്രം നിർമ്മിക്കുന്നത് സംവിധായകൻ രഞ്ജിത്താണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close