വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ട് ശ്രദ്ധ നേടിയ യുവനടിയാണ് അപർണ ബാലമുരളി. 2013 ൽ പുറത്തിറങ്ങിയ യാത്ര തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഫഹദ് ഫാസിൽ നായകനായിയെത്തിയ മഹേഷിന്റെ പ്രതികാരമാണ് അപർണയ്ക്ക് കരിയറിൽ വഴിത്തിരിവ് സൃഷ്ട്ടിച്ചത്. അപർണയുടെ അവസാനമായി പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് സൂരറൈ പോട്രൂ. ബോമ്മി എന്ന കഥാപാത്രമായി താരം പകരം വെക്കാൻ സാധിക്കാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. തീയറ്ററിൽ റിലീസ് ചെയ്യാൻ ആവാതെ ആമസോൺ പ്രൈമിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. സൂര്യയോട് ഏറ്റവും ആദരവ് തോന്നിയ നിമിഷത്തെ കുറിച്ചു അപർണ ബാലമുരളി ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ്.
സൂര്യയ്‌ക്കൊപ്പമുള്ള ഓരോ രംഗങ്ങളും വളരെ ആസ്വദിച്ചാണ് താന്‍ ചെയ്തതെന്നും മറ്റുള്ളവരോട് കാട്ടുന്ന കരുതല്‍ ആണ് അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ ഏറ്റവും ആദരവ് തോന്നിയ കാര്യമെന്നും താരം വ്യക്തമാക്കി. സൂപ്പർസ്റ്റാർ എന്ന ഭാവം അദ്ദേഹത്തിന് ഇല്ലായെന്നും സെറ്റില്‍ അദ്ദേഹത്തിന് കഴിക്കാനുള്ള ഭക്ഷണം കൊണ്ടുവരുമ്പോള്‍ മറ്റുള്ളവരെല്ലാം കഴിച്ചോ എന്ന് കരുതലോടെ അന്വേഷിക്കുകയും ഭക്ഷണം ഓഫര്‍ ചെയ്യുമായിരുന്നു എന്ന് അപർണ വനിതാ മാഗസിന്റെ അഭിമുഖത്തിൽ പറയുകയുണ്ടായി. അഭിനയിക്കുന്ന അവസരത്തിൽ സഹ താരങ്ങളെ നന്നായി പിന്തുണയ്ക്കുന്ന വ്യക്തി കൂടിയാണ് സൂര്യയെന്ന് അപർണ വ്യക്തമാക്കി. നെടുമാരന്‍ എന്ന ആ കഥാപാത്രത്തെ ഉൾക്കൊള്ളുകയും ഏതു രംഗം ചെയ്യുമ്പോഴും അദ്ദേഹം ആ കഥാപാത്രത്തിന്റെ വേദനയും നിസ്സഹായതയും തന്റേതാക്കുകയും ക്ലൈമാക്‌സ് സീനാണ് ഏറ്റവും കണ്ണുനിറയുന്നതായി തനിക്ക് തോന്നിയതെന്ന് അപർണ പറയുകയുണ്ടായി. അദ്ദേഹം അഭിനയിച്ച സിനിമകളെല്ലാം തന്നെ വളരെ ഇഷ്ടമാണന്നും സൂര്യ- ജ്യോതിക ദമ്പതികളെ ഒരുപാട് ഇഷ്ടമാണന്നും അപർണ സൂചിപ്പിക്കുകയുണ്ടായി.