ഷോട്‌സ് ഇട്ടാൽ കാൽ കാണുമെങ്കിൽ സാരി ഉടുക്കുമ്പോളും കുറെ സംഭവങ്ങൾ കാണുന്നുണ്ട്: അപർണ ബാലമുരളി

Advertisement

മലയാള സിനിമയിൽ ഏറെ ശ്രദ്ധേയയായ യുവനടിയാണ് അപർണ ബാലമുരളി. 2013 ൽ യാത്ര തുടരുന്നു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് അപർണ. 2016 ൽ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രമാണ് കരിയറിൽ ഒരു വഴിത്തിരിവ് സൃഷ്ട്ടിച്ചത്. സൺഡേ ഹോളിഡേ, ബി.ടെക്ക്, അള്ള് രാമേന്ദ്രൻ തുടങ്ങിയ ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്‌തിരുന്നു. ജീത്തു ജോസഫ് ചിത്രമായ മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി എന്ന ചിത്രമാണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സൂര്യ നായകനായി എത്തുന്ന സൂരറൈ പോട്രൂ എന്ന ചിത്രമാണ് അപർണ്ണയുടെ റിലീസിനായി ഒരുങ്ങുന്ന ചിത്രം. മലയാള മനോരമയുടെ അഭിമുഖത്തിൽ വസ്ത്ര സ്വാതന്ത്ര്യത്തെ കുറിച്ചു അപർണ്ണ പറഞ്ഞിരിക്കുന്ന വാക്കുകളാണ് ഇപ്പോൾ സ്മൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ഏത് വസ്ത്രം ധരിക്കണം എന്നുള്ളത് ഓരോരുത്തരുടെ സ്വാതന്ത്ര്യം ആണെന്നും അതിൽ ഇടപ്പെടുവാൻ ആർക്കും തന്നെ അവകാശമില്ലയെന്ന് അപർണ ബാലമുരളി തുറന്ന് പറഞ്ഞിരിക്കുകയാണ്. ഓരോരുത്തരും അവർക്ക് കംഫർട്ടബിളായ വേഷം ധരിക്കുക ബാക്കിയുള്ളവർ അത് അംഗീകരിക്കാൻ പഠിക്കുക എന്ന് അപർണ്ണ സൂചിപ്പിക്കുകയുണ്ടായി. ഷോട്‌സ് ഇട്ടാൽ കാൽ കാണുമെങ്കിൽ സാരി ഉടുക്കുമ്പോളും കുറെ സംഭവങ്ങൾ കാണുന്നുണ്ടന്ന് താരം വ്യക്തമാക്കി. സാരിയുടുത്താൽ വയർ കാണില്ലേയെന്നും സാരി ഒരു പരമ്പരാഗത വസ്ത്രമാണെന്നും താരം വ്യക്തമാക്കി. ഇതു പോലുള്ള ക്യാംപെയ്നുകൾ എപ്പോഴും നല്ലതാണെന്നും നാം ചിന്തിക്കുന്നതിന് സമാനമായി ചിന്തിക്കുന്ന വ്യക്തികൾ ഉണ്ടെന്ന് അറിയുന്നത് ആശ്വാസകരമാണെന്നും അപർണ്ണ ചൂണ്ടിക്കാട്ടുകയുണ്ടായി. ഒരു സെലിബ്രിറ്റി ആയതുകൊണ്ട് അവരെക്കുറിച്ച് മോശം പറയാൻ ആ‌ർക്കും അവകാശമില്ലയെന്നും തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിലെ കമന്റുകൾ ലിമിറ്റ് ചെയ്ത് വെച്ചിരിക്കുകയാണെന്നും താരം വ്യക്തമാക്കി. ചുറ്റുമുള്ള നെഗറ്റീവിറ്റി ഒഴിവാക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും താരം കൂട്ടിച്ചേർത്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close