ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ അനുശ്രീ ആണ് ഒരു പരുപാടിയിൽ പങ്കെടുത്തതോടെ തനിക്ക് നേരിട്ട് പ്രശനങ്ങളെയും കളിയാക്കലുകളെയും കുറിച്ച് ഫേസ്‌ബുക്ക് ലൈവിൽ തുറന്നു പറഞ്ഞത്. കഴിഞ്ഞ ദിവസം ആണ് ഈസ്റ്റർ ആശംസകൾ നേരുവാനായി ഫേസ്‌ബുക്ക് ലൈവിൽ അനുശ്രീ എത്തിയത് ആരാധകരുമായി സംവദിക്കുന്നതിനു ഇടയിൽ ഫേസ്‌ബുക്ക് ലൈവിൽ ഒരാൾ ചെയ്ത കമന്റ് ആണ് അനുശ്രീയെ ചൊടുപ്പിച്ചതും തനിക്ക് നേരിട്ട പ്രശനങ്ങൾ പറ്റി പറയാനും കാരണം ആയത്. കഴിഞ്ഞ വർഷത്തെ ശ്രീകൃഷ്ണ ജയന്തിയും തുടർന്ന് നടന്ന ശോഭായാത്രയിലും അനുശ്രീ പങ്കെടുത്തിരുന്നു ശ്രീകൃഷ്ണ ജയന്തിയിൽ പങ്കെടുത്ത അനുശ്രീയുടെ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ വയറൽ ആവുകയും ചെയ്തിരുന്നു. പൊതുവെ സംഘപരിവാർ നടത്തുന്ന പരുപാടി ആയത് കൊണ്ട് തന്നെ അത് അന്ന് വളരെ ചർച്ചയായി.
ഈ ഒരു പരുപാടിയിൽ പങ്കെടുത്തത് മൂലം ഏറെ കളിയാക്കലുകൾ ആണ് ഞാൻ നേരിട്ടത് വീടിനു അടുത്തുള്ള ക്ഷേത്രത്തിലെ ബാലഗോകുലത്തിൽ ഞാൻ പങ്കെടുക്കാറുണ്ട് തൊട്ട് അടുത്തുള്ള ക്ഷേത്രം ആയതിനാലും കുട്ടികളുടെ പരുപാടി ആയതിനാലും ആണ് അവരോടൊപ്പം കൂടിയതും എല്ലാത്തിനും വേണ്ടി പ്രവർത്തിച്ചതും. തന്റെ വീടിന്റെ അടുത്ത് പള്ളികൾ ഒന്നും തന്നെ ഇല്ല അല്ലെങ്കിൽ അവിടെയും പോകുമായിരുന്നു ക്രിസ്തുമസിന് ക്രിസ്ത്യൻസ് ആയ സുഹൃത്തുക്കൾ വീട്ടിൽ വരുമ്പോൾ അവരോടൊപ്പം പള്ളിയിലെ പരിപാടികളിൽ പോകാറുണ്ട് ആഘോഷിക്കാറും ഉണ്ട്. മുസ്ലീങ്ങൾ ആയ സുഹൃത്തുക്കളുടെ വീട്ടിൽ പോയാൽ അവർ തരുന്ന പാനീയങ്ങളും ഭക്ഷണങ്ങളുംഐതീഹ്യം നോക്കാതെ താൻ കഴിക്കാറുണ്ടെന്നും അനുശ്രീ പറഞ്ഞു. കുറച്ചു നാളുകൾക്ക് മുൻപ് ഈരാറ്റുപേട്ടയിൽ അനിയനും ഒത്തു പോയ സമയത്ത് പള്ളിയുടെ മുൻപിൽ ഭക്ഷണം വാങ്ങാൻ ആയി വണ്ടി നിർത്തിയപ്പോൾ ഒരു കൂട്ടം ആൾക്കാർ വന്ന് സംഘി എന്ന് വിളിച്ചു കളിയാക്കി എന്നും ഇത് തന്നെ വേദനിപ്പിച്ചു എന്നും അനുശ്രീ പറഞ്ഞു. ഇനിയും തന്നെ ഉപദ്രവിക്കരുത് എന്ന് പറഞ്ഞാണ് അനുശ്രീ തന്റെ ലൈവ് അവസാനിപ്പിച്ചത്.