മലയാള സിനിമയിൽ നിന്ന് മാറി നിൽക്കാനുള്ള സാഹചര്യം വെളിപ്പെടുത്തി അനുപമ പരമേശ്വരൻ..!

Advertisement

നിവിൻ പോളിയെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ അഞ്ചു വർഷം മുൻപ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനുപമ പരമേശ്വരൻ. എന്നാൽ അതിനു ശേഷം വളരെ ചുരുക്കം ചില മലയാള ചിത്രങ്ങളിൽ മാത്രമേ അനുപമ പ്രത്യക്ഷപ്പെട്ടുള്ളു. തമിഴ്, തെലുങ്കു തുടങ്ങിയ ഭാഷകളിൽ അതിലേറെ ചിത്രങ്ങളിൽ അഭിനയിച്ച അനുപമ, തെന്നിന്ത്യ മുഴുവൻ പ്രശസ്തി നേടിയെടുക്കുകയും ചെയ്തു. ഇപ്പോഴിതാ ദുൽഖർ സൽമാൻ നിർമ്മിച്ച് ജേക്കബ് ഗ്രിഗറി നായകനായ മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചു വരികയാണ് അനുപമ. ആ ചിത്രത്തിന്റെ സഹസംവിധായികയായും അനുപമ ജോലി ചെയ്തിട്ടുണ്ട്. താൻ എന്ത് കൊണ്ടാണ് മലയാളത്തിൽ നിന്ന് മാറി നിന്നതു എന്നത് വെളിപ്പെടുത്തുകയാണ് ഇപ്പോഴീ നടി. പ്രേമത്തിന് ശേഷം തനിക്കു ഏറെ വിമർശനങ്ങളും ട്രോളുകളും ഇവിടെ നിന്ന് ലഭിച്ചെന്നും അതാണ് ഇവിടെ നിന്ന് മാറി നില്ക്കാൻ ഒരു കാരണമെന്നും അനുപമ പറയുന്നു.

താൻ ഭയങ്കര ജാഡയാണ്, അഹങ്കാരിയാണ് എന്ന തരത്തിലാണ് ഇവിടെ നിന്ന് വിമർശനങ്ങൾ ഉയർന്നതെന്നും അത് തന്നെ ഏറെ വിഷമിപ്പിച്ചുവെന്നും ഈ നടി പറയുന്നു. അതുകൊണ്ട് തന്നെ മലയാളത്തിൽ നിന്ന് വന്ന ചിത്രങ്ങൾ താൻ നിരസിക്കുകയാണ് ഉണ്ടായതെന്ന് അനുപമ പറയുന്നു. അപ്പോഴാണ് ഒരു നെഗറ്റീവ് റോളിനായി തെലുങ്കിലെ ഒരു വലിയ പ്രൊഡകഷന്‍ ഹൗസ് തന്നെ വിളിച്ചതെന്നും തനിക്കു അഭിനയിക്കാന്‍ അറിയില്ല എന്ന് ചിലര്‍ പറഞ്ഞതിനാല്‍ അത് ഞാന്‍ ഒരു വെല്ലുവിളിയായി ഏറ്റെടുത്തു എന്നും അനുപമ പറഞ്ഞു. ഒരു പുതിയ ഭാഷ പഠിച്ചു അതിലഭിനയിച്ച അനുപമ ഇപ്പോൾ ഏഴോളം തെലുങ്കു ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. ഇത് കൂടാതെ തമിഴിൽ ധനുഷിന്റെ നായികയായി വരെ അനുപമ പ്രത്യക്ഷപ്പെട്ടു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close