സൂര്യ നിർമ്മിക്കുന്ന കാർത്തി ചിത്രത്തിൽ അനുപമ നായികയായെത്തുന്നു

Advertisement

പ്രേമം ഫെയിം അനുപമ പരമേശ്വരൻ തമിഴ് നടൻ കാർത്തിയുടെ അടുത്ത ചിത്രത്തിൽ നായികയായെത്തുന്നു. പ​സ​ങ്ക എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ദേ​ശീയ അ​വാര്‍​ഡ് നേ​ടിയ പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രം കാർത്തിയുടെ സഹോദരൻ സൂര്യയുടെ ഉടമസ്‌ഥതയിലുള്ള 2D എന്റർടൈന്മെന്റ്‌സാണ് നിർമ്മിക്കുന്നത്.

ചിത്രത്തിലെ ര​ണ്ട് നാ​യി​ക​മാ​രിൽ ഒ​രാ​ളാ​യാ​ണ് അ​നു​പമ എ​ത്തു​ക. നേരത്തെ കൊടി എന്ന ധനുഷ് ചിത്രത്തിൽ ധനുഷിന്‍റെ ജോഡിയായി അനുപമ അഭിനയിച്ചിരുന്നു.

Advertisement

ഡി ഇമ്മൻ സംഗീതം കൈകാര്യം ചെയ്യുന്ന ചിത്രം ഒരു പക്കാ എന്റെർറ്റൈനെർ ആയിരിക്കുമെന്നാണ് സൂചന. പ്രേമത്തിലെ മേരി എന്ന കഥാപാത്രത്തെ ആരാധകർ ഏറ്റെടുത്തതോടെ തെലുങ്കിലും തമിഴിലുമായി കൈനിറയെ ചിത്രങ്ങളാണ് അനുപമയ്ക്ക്.

കാർത്തിയുടെ നായികയായി അനുപമ എത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം എ​ച്ച്. വി​നോ​ദി​ന്റെ ധീ​രൻ അ​ധി​കാ​രം ഒൻ​ട്ര് എ​ന്ന ചി​ത്ര​ത്തിൽ അ​ഭി​ന​യി​ക്കു​ക​യാ​ണ് കാർ​ത്തിയിപ്പോൾ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close