മലയാള സിനിമയിലേക്ക് തിരികെ വരാൻ വൈകുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിനാണ് അനുപമ പരമേശ്വരൻ മറുപടി നൽകിയിരിക്കുന്നത്. മലയാളത്തിലേക്ക് തിരികെ വരാൻ ആഗ്രഹമുണ്ടെങ്കിലും തെലുങ്ക് സിനിമയിലെ തിരക്കുകൾ മൂലമാണ് തിരിച്ചെത്താൻ സാധിക്കാത്തത് എന്നാണ് അനുപമ പരമേശ്വരൻ ഒരു മാധ്യമത്തിനു കൊടുത്ത അഭിമുഖത്തിൽ പറയുന്നത്. പ്രേമം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പിന്നീട് വളരെ മികച്ച ഒരു കഥാപാത്രമായി എത്താൻ സാധിച്ചത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു പിന്നീട് മലയാളത്തിലേക്ക് എത്തണമെന്ന് കരുതിയിരുന്നെങ്കിലും തെലുങ്കിലെ തിരക്കുകൾ മൂലം അതിന് കഴിഞ്ഞില്ല. ഒന്നല്ലെങ്കിൽ മറ്റൊരു ചിത്രം എപ്പോഴും ഉണ്ടാവുന്നത് കാരണം ഉടനെ ഒരു തിരിച്ചുവരവ് ഉണ്ടാകുമോ എന്ന് പറയാൻ സാധിക്കില്ല. ഇപ്പോൾ പതിനഞ്ച് ദിവസം എ. കരുണാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനും ബാക്കി 15 ദിവസം ത്രിനാഥ് റാവു സംവിധാനം ചെയ്യുന്ന ചിത്രത്തിനുമായി മാറ്റിവച്ചിരിക്കുകയാണ് അനുപമ പറഞ്ഞു.
തന്നോട് വളരെയധികം കരുണയും സ്നേഹവും കാണിച്ചവരാണ് തെലുങ്ക് സിനിമയിൽ ഉള്ളവരെന്നും അവരോടു വളരെയധികം നന്ദിയുണ്ടെന്നും അനുപമ പറയുകയുണ്ടായി. താനിപ്പോൾ വളരെ സെലക്ടീവായി മാത്രമാണ് ചിത്രങ്ങൾ ചെയ്യുന്നത്, അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ വർഷം തന്റേതായ ഒരു ചിത്രം മാത്രം പുറത്തിറങ്ങിയത്. വലിച്ചു വാരി ചിത്രങ്ങൾ ചെയ്യുന്നത് ഒഴിവാക്കി നല്ല ചിത്രങ്ങൾ മാത്രം തിരഞ്ഞെടുക്കാനാണ് ഇപ്പോൾ ശ്രദ്ധിക്കുന്നത്. മികച്ച തിരക്കഥ യുള്ള ചിത്രങ്ങൾക്ക് നേരെ മുഖം തിരിക്കാനും തനിക്കാവില്ലെന്ന് അനുപമ കൂട്ടിച്ചേർത്തു. 2015 പുറത്തിറങ്ങിയ എക്കാലത്തെയും വലിയ മലയാളം സൂപ്പർഹിറ്റ് ചിത്രം പ്രേമത്തിൽ കൂടെയായിരുന്നു അനുഭവം സിനിമയിലേക്ക് കാൽവയ്പ്പ് നടത്തിയത്. അതിനു ശേഷം ജെയിംസ് ആൻഡ് ആലീസ് എന്ന ചിത്രത്തിലൂടെ അതിഥിവേഷത്തിൽ എത്തിയെങ്കിലും പിന്നീട് ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിൽ മാത്രമാണ് മലയാളത്തിൽ അനുപമ അഭിനയിച്ചത്. 2016ൽ പുറത്തിറങ്ങിയ A Aa എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലേക്ക് അരങ്ങേറിയ അനുപമ, നിരവധി തെലുങ്ക് ചിത്രങ്ങളിൽ നായിക കഥാപാത്രത്തെ അവതരിപ്പിച്ചു വരികയാണ്. അതിനിടയിൽ ധനുഷ് ചിത്രമായ കോടിയിലും നായികാവേഷം അനുപമ കൈകാര്യം ചെയ്തിരുന്നു.