വളരെ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധേയയായ താരമാണ് അനു സിത്താര. ഒമർ ലുലു ചിത്രമായ ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് രംഗ പ്രവേശനം നടത്തിയത്. പിന്നീട് ഒരുപിടി നല്ല കഥാപാത്രങ്ങൾ മലയാളികൾക്ക് താരം സമ്മാനിക്കുകയുണ്ടായി. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിത്താര പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തനിക്ക് ഒരു കുഞ്ഞ് ഉണ്ടാകുമ്പോള്‍ അതിനെ ജാതിക്കും മതത്തിനും അതീതമായിട്ടെ വളര്‍ത്തു എന്ന് അനു സിത്താര തുറന്ന് പറയുകയുണ്ടായി.
ജാതിയുടെയും മതത്തിന്റെയും കോളം പൂരിപ്പിക്കേണ്ടാത്ത സ്കൂളിൽ ആയിരിക്കും തന്റെ കുഞ്ഞിനെ ചേർക്കുക എന്ന് താരം പറയുകയുണ്ടായി. പതിനെട്ട് വയസ്സ് കഴിഞ്ഞാൽ ഏത് മതം സ്വീകരിക്കണമെന്ന് കുഞ്ഞ് തന്നെ തീരുമാനിക്കട്ടെ എന്നാണ് താരത്തിന്റെ തീരുമാനം. അങ്ങനെയൊരു കുഞ്ഞ് എന്നാണ് വരുക എന്ന അവതാകരന്റെ ചോദ്യത്തിന് രസകരമായ മറുപടിയാണ് താരം നൽകിയത്. തനിക്ക് ഇപ്പോൾ അതിനെ കുറിച്ച് അറിയില്ലയെന്നും എല്ലാം ദൈവഹിതം പോലെ ആണെന്നും എന്തായാലും ഇനിയും സമയം ഉണ്ടല്ലോ എന്നാണ് അനു സിത്താര പറഞ്ഞത്. അച്ഛനും അമ്മയും മിശ്രവിവാഹമായിരുന്നു എന്നും അങ്ങനെ ഒരച്ഛന്റെയും അമ്മയുടെയും മകളായി ജനിച്ചതുകൊണ്ട് എനിക്ക് നല്ലത് മാത്രമേയുണ്ടായിട്ടുള്ളൂ എന്ന് അനു സിത്താര വ്യക്തമാക്കി. ജാതിയും മതത്തിനുമപ്പുറം പരസ്പരമുള്ള സ്‌നേഹവും വിശ്വാസവുമാണ് ഏറ്റവും പ്രധാനമെന്നാണ് അച്ഛനും അമ്മയും തന്നെ പഠിപ്പിച്ചതെന്ന് താരം കൂട്ടിച്ചേർത്തു.