മലയാള സിനിമയുടെ പുതുതലമുറയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് അനു സിത്താര. മലയാളിയുടെ അയല്പക്കത്തെ പെൺകുട്ടി, സിനിമയിലെ ഗ്രാമീണ സൗന്ദര്യം എന്നിങ്ങനെയൊക്കെയാണ് അനു സിത്താര വിശേഷിപ്പിക്കപ്പെടുന്നത്. ഇപ്പോഴിതാ ഗൃഹലക്ഷ്മി മാഗസിന് വേണ്ടി കൊടുത്ത ഒരു അഭിമുഖത്തിൽ അനു സിത്താര പറഞ്ഞ കാര്യം ഏറെ ശ്രദ്ധ നേടുകയാണ്. പോലീസ് ആവണം എന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ടെന്നു അനു സിത്താര നേരത്തെ പറഞ്ഞിട്ടുണ്ട്. ആ ആഗ്രഹത്തെ കുറിച്ചായിരുന്നു ചോദ്യം. അതിനു അനു സിത്താര പറയുന്നത് നമ്മുക്ക് ചില സാഹചര്യങ്ങളിൽ ഇടപെടാൻ തോന്നുമ്പോഴാണ് ഇത്തരം ആഗ്രഹങ്ങൾ മനസ്സിൽ കയറി വരുന്നത് എന്നാണ്. ആളുകൾ വഴക്കുണ്ടാക്കുന്നതോ അടിയിടുന്നതോ കാണുമ്പോഴോ ഒക്കെയാണ് പെട്ടെന്ന് അങ്ങനെ തോന്നുന്നത് എന്നും അനു സിത്താര പറയുന്നു. ഉദാഹരണത്തിന് ഒരു ചേട്ടൻ ഒരു ചേച്ചിയെ കള്ളു കുടിച്ചു ബോധമില്ലാതെ തല്ലുന്നത് കണ്ടാൽ, നമ്മുക്ക് അതിൽ കേറി ഇടപെട്ടു അയാൾക്കിട്ടു ഒന്ന് പൊട്ടിക്കാൻ തോന്നും എങ്കിലും അതിനുള്ള അവകാശം നമുക്കില്ല എന്ന് അനു പറയുന്നു.
പക്ഷെ ആ അവകാശവും അധികാരവും പൊലീസിന് ഉണ്ടെന്നും അങ്ങനെ ഉള്ള സാഹചര്യങ്ങളിൽ ആണ് താൻ പോലീസ് ആയിരുന്നെങ്കിൽ അങ്ങനെയുള്ളവർക്ക് രണ്ടു അടി കൊടുക്കാമായിരുന്നു എന്ന് തോന്നുന്നത് എന്നും അനു സിത്താര പറയുന്നു. അതോടൊപ്പം സിനിമയിലെ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് നിമിഷ സജയൻ ആണെന്നും അതുപോലെ മമ്മൂട്ടിയോടുള്ള തന്റെ ആരാധനയും അനു സിത്താര തുറന്നു പറയുന്നു. മമ്മുക്കയുടെ മനസ്സ് കുട്ടികളുടേതു പോലെ ആണെന്ന് പറയുന്നത് സത്യമാണെന്നും അദ്ദേഹത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ തനിക്കത് വലിയ സന്തോഷമാണെന്നും അനു സിത്താര വെളിപ്പെടുത്തുന്നു.