മമ്മൂക്ക എപ്പോഴുംപോലെ തകർത്തു; ദി പ്രീസ്റ് കിടിലൻ തീയേറ്റർ അനുഭവം അനു സിത്താര

Advertisement

പ്രതിസന്ധിയിലായിരുന്ന സിനിമ വ്യവസായത്തിന് കരുത്തു പകർന്നു കൊണ്ടാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം ദി പ്രീസ്റ് തിയേറ്ററുകളിലേക്ക് എത്തിയത്. കോവിഡ് പ്രോട്ടോകോൾ മുഖാന്തരം സെക്കൻ ഷോ അനുവദിക്കാത്തത് കൊണ്ട് ചിത്രത്തിന്റെ റിലീസ് അണിയറ പ്രവർത്തകർ നീട്ടിവെച്ചിരുന്നു. എന്നാൽ പിന്നീട് നിയന്ത്രണത്തിൽ ഇളവ് വരുത്തിയതോടെ ചിത്രം തിയറ്ററുകളിലേക്ക് എത്തുകയായിരുന്നു. ആദ്യ പ്രദർശനം കഴിഞ്ഞതോടെചിത്രം പ്രേക്ഷകർ ഏറ്റെടുത്ത് വലിയ വിജയം ആക്കുകയാണ് ചെയ്തത്. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തെ സെലിബ്രിറ്റികൾ അടക്കം നിരവധി പ്രമുഖർ പുകഴ്ത്തിക്കൊണ്ട് രംഗത്ത് വരികയും ചെയ്തു. നടി നടി അനു സിത്താരയും ദി പ്രീസ്റ്റ് കണ്ട അനുഭവം പങ്കു വെച്ചിരിക്കുകയാണ്. മികച്ച തിയേറ്റർ അനുഭവം ചിത്രം നൽകുന്നു എന്ന് അനു സിത്താര പറയുന്നു. താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറുപ്പ് മമ്മൂട്ടി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. താൻ ഒരു മമ്മൂട്ടി ആരാധികയാണെന്ന് നടി അനു സിത്താര മുമ്പ് പലതവണ വെളിപ്പെടുത്തിയിട്ടുള്ളതാണ്. കടുത്ത മമ്മൂട്ടി ആരാധിക അനു സിത്താര ഇതിനോടകം മമ്മൂട്ടി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

മികച്ച തീയേറ്റർ എക്സ്പീരിയൻസ് ചിത്രം നൽകുന്നുവെന്നാണ് പ്രേക്ഷകരും സെലിബ്രിറ്റികളും അടക്കം ദി പ്രീസ്റ്റിനെക്കുറിച്ച് അഭിപ്രായപ്പെടുന്നത്. അനു സിതാര ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: ദി പ്രീസ്റ്റ് കണ്ടു തിയേറ്റർ എക്സ്പീരിയൻസ് ആണ്. മമ്മൂക്ക പതിവുപോലെ തന്നെ തകർത്തു. മഞ്ജു വാര്യർ, നിഖില വിമൽ, സാനിയ ഇയ്യപ്പൻ, ബേബി മോണിക്ക തുടങ്ങിയവരെല്ലാം ഗംഭീര പ്രകടനം കാഴ്ച വച്ചു. മികച്ച നല്ല തുടക്കം തന്നെയാണ് സംവിധായകൻ ജോഫിൻ ടി ചാക്കോയുടേത്. ആന്റോ ജോസഫ് ചേട്ടന്റെ അടുത്ത സൂപ്പർ ഹിറ്റ്. അനു സിതാരയുടെഈ ഫേസ്ബുക്ക് പോസ്റ്റ് മമ്മൂട്ടി ആരാധകർ വളരെ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.പ്രേക്ഷകർക്കൊപ്പം സെലിബ്രിറ്റികളുടെയും ഈ തരത്തിലുള്ള അഭിനന്ദനങ്ങൾ ചിത്രത്തിനെ കൂടുതൽ വിജയത്തിലേക്ക് എത്തിക്കാൻ സഹായിക്കുമെന്ന് ഏവരും കരുതുന്നു. ഈ ചിത്രത്തിലൂടെ മറ്റൊരു നവാഗതനായ സംവിധായകൻ ആയിട്ട് കൂടി മെഗാസ്റ്റാർ മമ്മൂട്ടി മലയാള സിനിമയ്ക്ക് സംഭാവന ചെയ്തിരിക്കുകയാണ്. ഇനിയും പ്രതീക്ഷയുള്ള നിരവധി വമ്പൻ പ്രോജക്ടുകളാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നുത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close