ആന അലറലോടലറലിൽ പാർവതിയായി അനു സിത്താര..

Advertisement

മികവാർന്ന കഥാപാത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് അനു സിത്താര. കൈനിറയെ ചിത്രങ്ങളുമായി നർത്തകി കൂടിയായ അനു മലയാള സിനിമയിൽ സജീവ സാന്നിധ്യമാകുകയാണ്. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു മലയാള സിനിമയിലേക്ക് ചുവടുവെച്ചതെങ്കിലും ഒരു ഇന്ത്യൻ പ്രണയകഥയിൽ ലക്ഷ്‌മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ചതോടെയാണ് താരം ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ചെറുപ്പത്തിലേ ഗര്‍ഭിണിയാകുന്നതും അതിന്റെ മാനസിക സംഘര്‍ഷങ്ങളുമൊക്കെ അഭിനയിച്ച് ഫലിപ്പിക്കാൻ താരത്തിന് കഴിഞ്ഞു.

തുടർന്ന് അഭിനയിച്ച അനാർക്കലി, ഹാപ്പി വെഡിങ് തുടങ്ങിയ സിനിമകൾ സൂപ്പർ ഹിറ്റായി മാറി. ഹാപ്പി വെഡിങ്ങിലെ ഷാഹിന എന്ന കഥാപാത്രം അഭിനേത്രി എന്ന നിലയിൽ അനു സിത്താരയ്ക്ക് ഏറെ പ്രശസ്‌തി നേടിക്കൊടുത്തു. ഇതിനിടയിൽ ‘വെറി’ എന്ന തമിഴ് ചിത്രത്തിൽ വിശാലിന്റെ നായികയായും താരം അഭിനയിക്കുകയുണ്ടായി. മീനാക്ഷിയെന്ന ഗ്രാമീണ പെണ്‍കുട്ടിയായാണ് ഈ ചിത്രത്തിൽ എത്തിയത്.

Advertisement

പിന്നീട് ‘ഫുക്രി’യിലെ ആലിയ അലി ഫുക്രി എന്ന കഥാപാത്രവും ‘രാമന്റെ ഏദൻതോട്ട’ത്തിൽ മാലിനി എന്ന കഥാപാത്രവും അനുവിനെ തേടിയെത്തി. നായികയ്ക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രമായിരുന്നു ‘രാമന്റെ ഏദൻതോട്ടം’. മാലിനി എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് അനു ഇതിൽ അവതരിപ്പിച്ചത്. തുടർന്ന് അച്ചായൻസ്, സർവോപരി പാലാക്കാരൻ, നവൽ എന്ന ജ്യുവൽ എന്നീ ചിത്രങ്ങളിലും ഒന്നിനൊന്ന് മികച്ച വേഷങ്ങൾ അനു സിത്താരയെ തേടിയെത്തി. ഇപ്പോൾ ആന അലറലോടലറൽ എന്ന ചിത്രത്തിലാണ് അനു സിത്താര അഭിനയിക്കുന്നത്. വിനീത് ശീനിവാസന്റെ നായികയായ പാർവതി എന്ന കഥാപാത്രത്തെയാണ് താരം ഇതിൽ അവതരിപ്പിക്കുന്നത്. ഒരുപാട് അഭിനയസാധ്യതയുള്ള ഗ്രാമീണപെൺകുട്ടിയാണ് പാർവതി.

പൂര്‍ണമായും നൃത്തത്തിന് പ്രാധാന്യമുള്ള ചിത്രത്തില്‍ നര്‍ത്തകിയായ കഥാപാത്രമായി അഭിനയിക്കണമെന്നതാണ് അനു സിത്താരയുടെ ഏറ്റവും വലിയ ആഗ്രഹം. ‘പൊട്ടാസ് ബോംബ്’ മുതൽ ‘ആന അലറലോടലറൽ’ വരെയുള്ള സിനിമാജീവിതത്തിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് അനു സിത്താരയുടെ മുന്നേറ്റം. മുൻപുള്ള ചിത്രങ്ങളെപ്പോലെ തന്നെ ‘ആന അലറലോടലറലി’ലെ പാർവതി എന്ന കഥാപാത്രവും പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്ന് നിസംശയം പറയാം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close