തൊഴിലാളി ദിനത്തിൽ ഓട്ടോറിക്ഷ തൊഴിലാളിയായ അപ്പന്റെ ചിത്രം പങ്കു വെച്ച് ആന്റണി വർഗീസിന്റെ രസകരമായ വാക്കുകൾ..!

Advertisement

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച യുവ നടനാണ് ആന്റണി വർഗീസ്. ആ ചിത്രത്തിന്റെ വൻ വിജയത്തോടെ വലിയ പ്രേക്ഷക പ്രീതി നേടിയെടുത്ത ആന്റണി വർഗീസ് പിന്നീട് ടിനു പാപ്പച്ചൻ ഒരുക്കിയ സ്വാതന്ത്ര്യം അർധരാത്രിയിൽ, ലിജോ ജോസ് പെല്ലിശ്ശേരിയുടെ തന്നെ ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലൂടെയും കയ്യടി നേടി. ഇനി ആന്റണി വർഗീസ് അഭിനയിച്ചു പുറത്തു വരാൻ ഉള്ളത് അജഗജാന്തരം, ആനപ്പറമ്പിലെ വേൾഡ് കപ്പ് എന്നീ ചിത്രങ്ങൾ ആണ്. ഇത് കൂടാതെ പുതിയ ജിസ് ജോയ് ചിത്രത്തിലും ആന്റണി വർഗീസ് അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ലോക തൊഴിലാളി ദിനമായ ഇന്ന് ഓട്ടോറിക്ഷ തൊഴിലാളിയായ സ്വന്തം അപ്പന്റെ ചിത്രം പങ്കു വെച്ചുകൊണ്ട് ആന്റണി സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്.

ആന്റണി വർഗീസിന്റെ വാക്കുകൾ ഇങ്ങനെ, അപ്പൻ കുറെ നേരമായിട്ടു റൂമിൽ ചുറ്റിത്തിരിയുന്ന കണ്ടിട്ട് ഞാൻ ചോയിച്ചു എന്ത് പറ്റിന്ന്. ഉടനെ പറയാ 2 വർഷം മുൻപ് എന്നെ വച്ചു തൊഴിലാളി ദിനത്തിന്റെ അന്ന് നീ ഫോട്ടോ ഇട്ടില്ലേ ഇന്ന് തൊഴിലാളി ദിനമാണ് വേണമെങ്കിൽ എന്റെ ഫോട്ടോ ഇട്ടോട്ടോ എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലന്ന്. സംഭവം വേറൊന്നും അല്ല ഓട്ടോ സ്റ്റാൻഡിൽ ചെല്ലുമ്പോൾ അവിടത്തെ ചേട്ടന്മാരുടെ മുന്നിലും ഓട്ടോയിൽ കയറുന്നവരുടെ മുന്നിലും അപ്പനൊന്ന് ആളാകണം. അപ്പന്റെ ആഗ്രഹം അല്ലെ സാധിച്ചു കൊടുക്കാം എന്നുകരുതി. കണ്ടാൽ അപ്പൻ അറിയാതെ ഞാൻ എടുത്ത ഫോട്ടോ ആണെന്ന് തോന്നുമെങ്കിലും ഫുൾ അഭിനയം ആണ്.

Advertisement

https://www.facebook.com/photo.php?fbid=324054085746058&set=pb.100044244078606.-2207520000..&type=3

Advertisement

Copyright © 2017 onlookersmedia.

Press ESC to close