ആദിയുടെ നൂറ് ദിനങ്ങൾ; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ആന്റണി പെരുമ്പാവൂർ..

Advertisement

പ്രണവ് മോഹൻലാൽ ആദ്യമായി നായകനായെത്തിയ ആദിയുടെ വിജയം പങ്കു വച്ച് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. പ്രണവ് മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ആദി. ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയ ആദി നൂറ് ദിനങ്ങൾ പിന്നിട്ടിരിക്കുകയാണ്. ചിത്രത്തിനെ ഇത്ര വലിയ വിജയമാക്കി മാറ്റിയ പ്രേക്ഷകർക്ക് നന്ദി അറിയിച്ചാണ് ആന്റണി പെരുമ്പാവൂർ ഫേസ്‌ബുക്കിൽ എത്തിയത്. നായകനായ ആദ്യ ചിത്രത്തിലൂടെ തന്നെ 50 കോടി ക്ലബ്ബിൽ ഇടം പിടിച്ച ആദ്യ മലയാള നടനായി പ്രണവ് മോഹൻലാൽ മാറി. ദൃശ്യം, മെമ്മറീസ് തുടങ്ങി മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളുടെ സംവിധായകൻ ജിത്തു ജോസഫ് അണിയിച്ചൊരുക്കിയ ചിത്രം ഈ വർഷം ആദ്യമാണ് പുറത്തിറങ്ങിയത്. മികച്ച അഭിപ്രായങ്ങൾ പുറത്ത് വന്ന ചിത്രം വലിയ മുന്നേറ്റം കാഴ്ചവച്ചിരുന്നു. ചിത്രം ചുരുങ്ങിയ ദിവസത്തിൽ തന്നെ 10 കോടിയും ഉം 20 കോടിയുമെല്ലാം കടന്ന് കുതിച്ചിരുന്നു.

ആദ്യ ചിത്രമായ ആദിയിൽ വളരെ മികച്ച പ്രകടനമായിരുന്നു പ്രണവ് മോഹൻലാൽ കാഴ്ച്ചവച്ചത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ ക്ലൈമാക്സ് രംഗങ്ങളിലെ ചടുലമായ ആക്ഷൻ രംഗങ്ങൾ അസാമാന്യ മെയ്‌വഴക്കത്തോടെ ചെയ്ത് പ്രണവ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഒന്നാമൻ, പുനർജനി തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി എത്തിയ പ്രണവ്, ജിത്തു ജോസഫ് ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. പ്രണവ് മോഹൻലാലിനെ കൂടാതെ ചിത്രത്തിൽ സിദ്ധിഖ്, ലെന, അനുശ്രീ തുടങ്ങിയവരും അഭിനയിച്ചിരുന്നു. ചിത്രത്തിലെ ഒരു ചെറിയ രംഗത്തിൽ സാക്ഷാൽ മോഹൻലാലും ചിത്രത്തിലെത്തി ആരാധകർക്ക് ആവേശം പകർന്നിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close