കോവിഡ് രണ്ടാം തരംഗം; മരക്കാർ റീലീസ് മാറ്റുമോ എന്നു വെളിപ്പെടുത്തി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ..!

Advertisement

ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഈ വരുന്ന മെയ് 13 നു ആണ് റീലീസ് പ്രഖ്യാപിച്ചിരുന്നത്. കോവിഡ് പ്രതിസന്ധി മൂലം ഒരു വർഷത്തിന് മുകളിൽ റീലീസ് നീണ്ടുപോയ ചിത്രമാണ് മരക്കാർ. മലയാള സിനിമയിലെ എക്കാലത്തെയും ഏറ്റവും വലിയ ചിത്രമായ മരക്കാർ ഇപ്പോൾ റിലീസിന് ഒരുങ്ങുമ്പോഴാണ് കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ഇന്ത്യയിൽ ആഞ്ഞടിക്കുന്നത്. കേരളത്തിന് അകത്തും പുറത്തും കർശനമായ നിയന്ത്രണങ്ങൾ ആണ് സർക്കാർ ഏർപ്പെടുത്തിയത്. അതോടെ തീയേറ്ററുകൾ വീണ്ടും അടച്ചിടേണ്ട അവസ്ഥയിൽ ആണ് തീയേറ്റർ ഉടമകൾ. ഈ സാഹചര്യത്തിൽ മരക്കാർ റിലീസ് തീയതി നീട്ടുമോ എന്ന ചോദ്യത്തിന് പ്രതികരിച്ചിരിക്കുകയാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ.

ഇതേ അവസ്ഥ തുടര്‍ന്നാല്‍ മേയ് 13ന് മരക്കാര്‍ റിലീസ് ചെയ്യില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി. എന്നാൽ റിലീസ് നിലവില്‍ മാറ്റിവച്ചിട്ടില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു. മെയ് മാസത്തിൽ ആവും റിലീസ് നീട്ടി വെക്കണോ വേണ്ടയോ എന്ന തീരുമാനം എടുക്കുക എന്നാണ് നിർമ്മാതാക്കൾ പറയുന്നത്. ഫഹദ് ഫാസിൽ നായകനായ മാലിക് എന്ന ബിഗ് ബഡ്ജറ്റ് ചിത്രവും മെയ് 13 നു ആയിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. അതിന്റെ കാര്യവും മെയ് രണ്ടിന് ശേഷം തീരുമാനിക്കും എന്ന് നിർമ്മാതാവ് ആന്റോ ജോസഫ് പറയുന്നു. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ മരക്കാർ സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദർശൻ ആണ്. ആശീർവാദ് സിനിമാസ് നിർമ്മിച്ച ഈ ചിത്രം മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. 60 രാജ്യങ്ങളിൽ ആയാണ് മരക്കാർ റിലീസ് ചെയ്യാനൊരുങ്ങുന്നത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close