ഒരാഴ്ച ആ സിനിമയുടെ ഷൂട്ടിങ്ങിനായി ചെലവഴിച്ച കാശുകൊണ്ട് മലയാളത്തിൽ ഒരു സിനിമയെടുക്കാം: ആന്റണി പെരുമ്പാവൂർ

Advertisement

മലയാള സിനിമയിലെ ഏറ്റവും മികച്ച നിർമ്മാതാക്കളിൽ ഒരാളാണ് ആന്റണി പെരുമ്പാവൂർ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രങ്ങൾ സിനിമ പ്രേമികൾക്ക് എന്നും ഒരു മിനിമം ഗാരന്റീ നൽകാറുണ്ട്. നരസിംഹം എന്ന ചിത്രത്തിലൂടെയാണ് ആശിർവാദ് എന്ന നിർമ്മാണ കമ്പനി ആരംഭിക്കുന്നത്. 20 വർഷങ്ങൾ പൂർത്തിയാകുമ്പോൾ ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കുന്ന കാര്യത്തിൽ ഇവർ മുൻപന്തിയിൽ തന്നെയുണ്ട്. ആശിർവാദ് സിനിമാസിന്റെ 25 മത്തെ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാളത്തിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. ഇന്ത്യയിലെ തന്നെ മുൻനിര താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഏറെ നാളുകൾക്ക് ശേഷം പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ ഒരു ദൃശ്യ വിരുന്ന് തന്നെയാണ് ആരാധകരും സിനിമ പ്രേമികളും പ്രതീക്ഷിക്കുന്നത്.

മലയാള സിനിമ പ്രേക്ഷകർ ലാൽസാറിനും പ്രിയൻചേട്ടനും ആശിർവാദ് സിനിമാസിനും സമ്മാനിച്ച സ്നേഹത്തിന്റെ പ്രതിഫലമാണ് മരക്കാർ അറബിക്കടലിന്റെ സിംഹമെന്ന് ആന്റണി പെരുമ്പാവൂർ അടുത്തിടെ ഒരു അഭിമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി. മോഹൻലാൽ ചിത്രങ്ങൾ മാത്രം ചെയുന്ന കമ്പിനി എന്ന നിലയിൽ ഒരു പ്രത്യേക സ്നേഹം പ്രേക്ഷകർക്ക് തങ്ങളോട് ഉണ്ടെന്ന് ആന്റണി വ്യക്തമാക്കി. നിർമ്മിച്ച ഭൂരിഭാഗം ചിത്രങ്ങൾ വിജയത്തിലേക്ക് എത്തിക്കാൻ പ്രേക്ഷകരാണ് സഹായിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 20 വർഷം കഴിഞ്ഞെങ്കിലും ഓരോ ചിത്രവും നിർമ്മിക്കുമ്പോൾ ഒരുപാട് ടെൻഷൻ ഉണ്ടെന്നും എല്ലാ ചിത്രങ്ങളും സൂപ്പർഹിറ്റ് ആകാൻ ആഗ്രഹിക്കുന്നുമില്ല എന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. മലയാള സിനിമയ്ക്ക് സ്വപ്നം കാണാൻ പറ്റാത്ത ബഡ്ജറ്റിൽ മരക്കാർ ഒരുക്കിയതിനെ കുറിച്ചു ചോദിച്ചപ്പോൾ ചിത്രത്തിന്റെ ഒരാഴ്ച ഷൂട്ടിങ്ങിന് ചിലവഴിച്ച കാശ് കൊണ്ട് മലയാളത്തിൽ ഒരു സിനിമ എടുക്കാൻ സാധിക്കും എന്ന മറുപടിയാണ് ആന്റണി നൽകിയത്. ഈ ചിത്രത്തിന്റെ ഭാഗമായി ഇന്ത്യയിലെ അറിയപ്പെടുന്ന താരങ്ങളുടെയും ടെക്‌നീഷ്യൻന്മാരുടെ സ്വപ്നങ്ങൾക്ക് ഒപ്പമാണ് താൻ ചേരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close