അഭിനയിച്ചത് മുപ്പതു സിനിമകളിൽ; ഇനി അമ്മയിലെ അംഗം..!

Advertisement

മലയാള സിനിമയിലെ ഏറ്റവും വലിയ നിർമ്മാതാവ് ആരാണെന്നു ചോദിച്ചാൽ അതിനു ഒറ്റ ഉത്തരമേ ഉള്ളു, ആന്റണി പെരുമ്പാവൂർ. മലയാളത്തിന്റെ മഹാനടൻ, കംപ്ലീറ്റ് ആക്ടർ മോഹൻലാലിനൊപ്പം ചേർന്ന് ആന്റണി പെരുമ്പാവൂർ നടത്തുന്ന പ്രൊഡക്ഷൻ ബാനർ ആണ് ആശീർവാദ് സിനിമാസ്. ഇതിനോടകം മുപ്പതോളം ചിത്രങ്ങൾ നിർമ്മിച്ച ഈ ബാനർ മലയാളത്തിലെ ഏറ്റവും വിജയം കൈവരിച്ച ബാനറും അതുപോലെ ഏറ്റവും വലിയ ചിത്രങ്ങൾ നിർമ്മിച്ച ബാനറുമാണ്. ഇപ്പോഴും അഞ്ചോളം ചിത്രങ്ങളാണ് ഈ ബാനർ നിർമ്മിച്ച് കൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ ആന്റണി പെരുമ്പാവൂർ ഒരു നിർമ്മാതാവ് മാത്രമല്ല. ആശീർവാദ് നിർമ്മിച്ച ചിത്രങ്ങളിലും, പണ്ട് മോഹൻലാൽ അഭിനയിച്ച ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ആന്റണി, അഭിനേതാക്കളുടെ സംഘടനയായ അമ്മയിലും അംഗത്വം നേടിക്കഴിഞ്ഞു. ഇതിനോടകം മുപ്പതോളം ചിത്രങ്ങളിൽ ആണ് ആന്റണി അഭിനയിച്ചത്.

ആന്‍റണി ഒരു അഭിനേതാവായി ആദ്യം മുഖം കാണിച്ച ചിത്രം 1991 ഇൽ റിലീസ് ആയ മോഹൻലാൽ- പ്രിയദർശൻ ചിത്രം കിലുക്കമാണ്. അതിനു ശേഷം അങ്കിൾ ബൺ, അദ്വെയ്തം, കമലദളം, ഗാന്ധർവം, തേന്മാവിൻ കൊമ്പത്തു, മിന്നാരം, പിൻഗാമി, തച്ചോളി വർഗീസ് ചേകവർ, കാലാപാനി, വർണ്ണപകിട്ടു, ചന്ദ്രലേഖ, ഇരുവർ, ഹരികൃഷ്ണൻസ്, അലി ഭായ്, സാഗർ ഏലിയാസ് ജാക്കി, ദൃശ്യം, ഒപ്പം, പുലിമുരുകൻ, വെളിപാടിന്റെ പുസ്തകം, വില്ലൻ, ആദി, ഒടിയൻ, ഇരുപത്തിയൊന്നാം നൂറ്റാണ്ടു, ലൂസിഫർ, ഇട്ടിമാണി, മരക്കാർ അറബിക്കടലിന്റെ സിംഹം, ദൃശ്യം 2 എന്നീ ചിത്രങ്ങളിലും ആന്റണി അഭിനയിച്ചു. ഇനി റിലീസ് ചെയ്യാനുള്ള മോഹൻലാൽ- പൃഥ്വിരാജ് ചിത്രമായ ബ്രോ ഡാഡിയിലും ആന്റണി അഭിനയിച്ചിട്ടുണ്ട്. ബ്രോ ഡാഡി, 12 ത് മാൻ, എലോൺ, മോൺസ്റ്റർ, ബാറോസ്, എംപുരാൻ എന്നിവയാണ് ആശീർവാദ് സിനിമാസ് നിർമ്മിച്ച് കൊണ്ടിരിക്കുന്നതും നിർമ്മിക്കാൻ പോകുന്നതുമായ ഇനി വരാനുള്ള ചിത്രങ്ങൾ. മലയാളത്തിലെ നിർമ്മാതാക്കളുടേയും വിതരണക്കാരുടേയും തീയേറ്റർ ഉടമകളുടേയും സംഘടനയിലും ആന്റണി പെരുമ്പാവൂർ അംഗമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close