പൃഥ്വിരാജ് ആയിരുന്നില്ല ലൂസിഫറിന്റെ സംവിധായകൻ; വെളിപ്പെടുത്തലുമായി ആന്റണി പെരുമ്പാവൂർ

Advertisement

ലൂസിഫര്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ മലയാളത്തില്‍ തിളങ്ങിയ താരങ്ങളാണ് മോഹന്‍ലാലും പൃഥ്വിരാജും. പൃഥ്വിയുടെ ആദ്യ സംവിധാന സംരംഭമായിരുന്ന ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായിരുന്നു നേടിയത്. എന്നാൽ സിനിമയുടെ സംവിധായകനായി ആദ്യം രാജേഷ് പിള്ളയെ ആയിരുന്നു തീരുമാനിച്ചിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. മുരളി ഗോപി ആശീർവാദിന് വേണ്ടി ഒരു സിനിമ ചെയ്യാമെന്ന് എട്ട് വർഷം മുൻപ് ഏറ്റിരുന്നു. കഥ മറ്റൊന്നായിരുന്നെങ്കിലും ലൂസിഫർ എന്ന പേരായിരുന്നു ആ സിനിമയ്ക്ക്. രാജേഷ് പിള്ളയായിരുന്നു സിനിമയുടെ സംവിധായകനായി തീരുമാനിച്ചിരുന്നത്. എന്നാൽ പല കാരണങ്ങളാൽ സിനിമ വൈകിപ്പോയി. ഹൈദരാബാദിൽ പൃഥ്വിരാജ് നായകനായ ടിയാൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മുരളി ഗോപി എന്നെ വീണ്ടും വിളിക്കുന്നത്. അണ്ണാ ഈ സിനിമ ആരെ വെച്ച് ഡയറക്ട് ചെയ്യിക്കാനാണ് പരിപാടി എന്ന് ചോദിച്ചു. അതൊന്നും തീരുമാനിച്ചിട്ടില്ലെന്നാണ് ഞാൻ പറഞ്ഞതെന്ന് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കുന്നു.

സിനിമയുടെ കഥ പൃഥ്വിരാജിനോട് പറഞ്ഞപ്പോൾ അയാൾ സിനിമ സംവിധാനം ചെയ്തോട്ടെ എന്ന് ചോദിച്ചുവെന്ന് മുരളി ഗോപി പറഞ്ഞു. ഞാൻ എന്താ പറയേണ്ടത്? എനിയ്ക്കു പെട്ടന്ന് മറുപടി പറയുവാൻ കഴിഞ്ഞില്ല. ഞാൻ ലാൽ സാറിനോട് ചോദിച്ചു. അത് കൊള്ളാലോ രാജു പടം ഡയറക്ട് ചെയ്യാൻ പോകയാണോ, നമുക്ക് ചെയ്യാമെന്ന് അദ്ദേഹവും പറഞ്ഞു. അടുത്ത ദിവസം തന്നെ ഞാൻ ഹൈദരാബാദിലേക്ക് പോയി. ആ പ്രോജെക്റ്റിനെക്കുറിച്ച് ധാരണയാക്കി. മോഹൻലാലിന്റെ ഏറ്റവും വലിയ ആരാധകൻ ഞാൻ ആണെന്നായിരുന്നു അതുവരെ ഞാൻ കരുതിയിരുന്നത്. എന്നാൽ ലൂസിഫർ കണ്ടപ്പോൾ എന്നേക്കാൾ വലിയ ഫാൻ പൃഥ്വിരാജ് ആണെന്ന് എനിക്ക് മനസിലായി. എമ്പുരാന്റെ കഥ എഴുതി കഴിഞ്ഞപ്പോൾ ഇതിനൊരു മൂന്നാം ഭാഗത്തിന് സ്കോപ് ഉണ്ടെന്നാണ് തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞത്. ദൈവം സഹായിച്ചാൽ അതും നടക്കുമെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. അതേസമയം എമ്പുരാനായി വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close